ന്യൂ യോർക്ക്/ ദമ്മാം: മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ. ബീരാന്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയാറാക്കിയ ‘യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷൻ’ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ രാജ്യസഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തിൽ മുനവറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു.
മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയർച്ചയും മാത്രമേ നൽകിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയിൽ ഇപ്പോൾ എനിക്ക് മുന്നിൽ കാണുന്ന ടെക്നോളജിസ്റ്റുകളും പ്രഫഷനലുകളും സ്കോളർഷിപ്പ് നേടിയ ഗവേഷണ വിദ്യാർഥികളും യു.എൻ സമ്മിറ്റിൽ വരെ പങ്കെടുക്കാൻ എത്തിയ വിദ്യാർഥികളുമെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.എ. നസീർ, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കൽ, മുസ്തഫ കമാൽ, താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. അൻസാർ കാസിം ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.