ഖമീസ് മുശൈത്ത്: ‘പ്രകാശമാണ് തിരുദൂതർ’ എന്ന കാമ്പയിെൻറ ഭാഗമായി 'ഇത്തിബാഉർറസൂൽ' എന്ന വിഷയത്തിൽ അസീർ തനിമ പ്രഭാഷണം സംഘടിപ്പിച്ചു. അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. തഫ്സൽ ഇഅാജാസ് പ്രഭാഷണം നടത്തി. ഖുർആൻ പറഞ്ഞ പ്രകാശമാണ് മുഹമ്മദ് നബിയെന്നും ഋജുവായ പാതയിലൂടെ ജീവിതം നയിച്ചാലേ ജീവിതവിജയം നേടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകജീവിതം അനുധാവനം ചെയ്താൽ മോക്ഷത്തിന്റെ മാർഗത്തിൽ എത്താം. അതിൽ നിന്ന് പിന്തിരിഞ്ഞാൽ നഷ്ടക്കാരിൽ പെട്ടുപോകും. ദൈവികമാർഗത്തിൽ ക്ഷമ പാലിക്കണം. നന്മയുടെ പ്രകാശത്തിൽ ജീവിക്കുന്നവർക്ക് ദൈവിക രക്ഷയുണ്ട് എന്ന സന്ദേശം പ്രവാചകൻ പഠിപ്പിക്കുന്നു. പ്രവാചകൻ സാഹോദര്യവും കാരുണ്യവും നിറച്ചുവെച്ച മാനുഷിയായിരുന്നു. ശത്രുക്കളോട് പോലും അങ്ങേയറ്റത്തെ സ്നേഹവും നീതിയും പാലിച്ചവനാണ് തിരുദൂതർ.
അന്ധകാര നിബിഡമായ ലോകത്ത് പ്രവാചകൻ കൊണ്ടുവന്ന സന്മാർഗത്തിൽ ജീവിക്കുവാൻ മനുഷ്യലോകത്തിന് കഴിഞ്ഞാൽ ലോകത്ത് ശാന്തി പകരാം. പ്രവാചക സ്നേഹം എന്നാൽ ജീവിതത്തിന്റെ എല്ലാ രംഗത്തും പ്രചാചക ചര്യ സ്വീകരിക്കുന്നതിലൂടെ മാത്രമെ കഴിയു.
ദൈവ പ്രീതിക്കായി ജീവിക്കുകയും യാഥാർഥ്യത്തിലും സത്യസന്ധതയിലും മുന്നോട്ട് പോകാൻ തയാറായാൽ മാത്രമേ ജീവിതവിജയം നേടാൻ കഴിയുകയുള്ളൂവെന്നും ഡോ. തഫ്സൽ ഇഅാജാസ് പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫാറൂഖ് സ്വാഗതവും ഈസ ഉളിയിൽ നന്ദിയും പറഞ്ഞു. അബ്ദുൽ റഹിം കരുനാഗപ്പിള്ളി ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.