യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിക്കുന്ന 17ാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ‘അറാട്കോ സൂപ്പർ കപ്പ് സീസൺ-2’ന് തുടക്കം. യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച ടൂർണമെൻറ് തമിഴ്നാട് മണപ്പാറ നിയോജക മണ്ഡലം എം.എൽ.എയും തമിഴ്നാട് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.
യാംബു ജവാസത് ഉദ്യോഗസ്ഥൻ സഈദ് മുസല്ലം അൽ ജുഹാനി, അറാട് കോ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി. അബ്ദുൽ ഹമീദ്, യാംബു ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസ്സൻ, സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, നാസർ നടുവിൽ, ശങ്കർ എളങ്കൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, അജോ ജോർജ്, അസ്ക്കർ വണ്ടൂർ, ശഫീഖ് മഞ്ചേരി, സുനീർ ഖാൻ തിരുവനന്തപുരം, ഷാജഹാൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. യാംബുവിലെയും പരിസരപ്രദേശങ്ങളിലെയും എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് എൻ. കംഫേർട്സ് ആർ.സി എഫ്.സി ടീമിനെ പരാജയപ്പെടുത്തി മലബാർ എഫ്.സി വിജയിച്ചു. റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമും കാർഫുഡ് എഫ്.സി സനാഇയയും തമ്മിൽ നടന്ന മത്സരവും ഗ്ലോ അറേബ്യ ട്രേഡിങ് ഫൈറ്റേഴ്സ് കണ്ണൂരും റദ്വ ഗൾഫ് യുനീക് എഫ്.സി ടീമും തമ്മിൽ നടന്ന മത്സരവും സമനിലയിൽ ഗോളടിക്കാതെ അവസാനിച്ചു. റീം അൽ ഔല ട്രേഡിങ് എഫ്.സി ടീമും റദ്വ ഗൾഫ് യുനീക് എഫ്.സി ടീമും ഷൂട്ട് ഔട്ടിൽ വിജയിച്ചു.
എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി തൗഫീഖ് സൂപ്പർ മാർക്കറ്റ് സോക്കർ ജീം 16 ടീമും ആദ്യ ദിനത്തിലെ മത്സരത്തിൽ ജയിച്ചു. ജിപ്സൺ, കണ്ണൻ, ആഷിഖ്, നിയാസ് ഫക്റു എന്നിവരെ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ചുകളായി തെരഞ്ഞെടുത്തു.
ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ബഷീർ തൂത, കൺവീനർ മുബാറക്, വൈസ് ചെയർമാൻ അബ്ബാസ്, ഫർഹാൻ മോങ്ങം, യാസിർ കൊന്നോല, സമീർ ബാബു, ഹനീഫ, ഷഫീഖ്, ആഫു, അനീസ്, സലീം, ഷാനിൽ ബാവ, അൻവർ, ഇംതിയാസ് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.