ദമ്മാം: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ദേശീയ ദിനവും ഓണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖത്വീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്തുകൂടി. ദേശീയ ദിനപരേഡും ഡാൻസും ഓണസദ്യയും ഓണക്കളികളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി.
ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയദിന സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ ഗെയിമുകൾക്ക് അമീർ, പി.ടി. ആസിഫ്, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ്, അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഫാത്തിമ ഉമർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു. നാട്ടിൽനിന്ന് സന്ദര്‍ശനത്തിന് വന്ന എക്സിക്യുട്ടിവ് മെംബർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ അവരുടെ ഓണക്കാല ഓർമകൾ പങ്കുവെച്ചു.
ഹാരിസ്, ആബിദ് എന്നിവർ വളൻറിയർ വിഭാഗത്തിന് നേതൃത്വം നൽകി. ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി വിളമ്പി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, കെ.വി. ഉമർ, നഹാസ്, മുഹമ്മദ് അസ്ലം തൊടുപുഴ തുടങ്ങിയവർ സംസാരിച്ചു. എൻ.പി. ഷമീർ, ഖലീൽ റഹ്മാൻ, കൃഷ്ണ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജോയിൻറ് കൺവീനർ ആർ.വി. ഫൈസൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.