വ്യാജ സര്‍ട്ടിഫിക്കറ്റ്: നാല്​ പേർ പിടിയിൽ

ദമ്മാം: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ നാല് പേര്‍ കൂടി പിടിയിലായി. ആരോഗ്യ മേഖലയി ല്‍ ജോലി ചെയ്യുന്നവരാണ് അറസ്​റ്റിലായത്. വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റി​​െൻറ പേരിലാണ് കൂടുതൽ പേരും പ ിടിയിലാകുന്നത്​. അന്വേഷണ ഘട്ടത്തില്‍ എക്സിറ്റില്‍ പോകുന്നവര്‍ ഉംറക്കെത്തു​േമ്പാള്‍ പിടിയിലാകുന്നുണ്ട്. ഇവര്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്​റ്റ്​.

പലര്‍ക്കും ഏജൻറുമാര്‍ തയാറാക്കി നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ് വിനയാകുന്നത് എന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്​ ജോലിയില്‍ പ്രവേശിച്ചവരുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അന്വേഷണ ഘട്ടത്തില്‍ എക്‌സിറ്റില്‍ പോയവര്‍ പിന്നീട് ഉംറക്കെത്തിയപ്പോള്‍ പിടിയിലായി. പിടിക്കപ്പെടുന്നവര്‍ ഒരു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരും. തുടര്‍ന്ന് ആജീവനാന്ത വിലക്കോടെ നാട് കടത്തപ്പെടും.

Tags:    
News Summary - certificate-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.