ജിദ്ദ: സൗദി അറേബ്യയിൽ 19 അക്കൗണ്ടൻറ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ജോലി മാറ്റം നിർത്തിവെച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ ജോലികളിലുള്ളവർ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്തവരുടെ ഇഖാമ പുതുക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ മാറ്റങ്ങൾ ബാധമാകുന്ന 19 പ്രഫഷനുകൾ ഇവയാണ്: ഡയറക്ടർ ഓഫ് ഇേൻറണൽ ഓഡിറ്റ് ഡിപ്പാർട്മെൻറ്, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, കോസ്റ്റ് അക്കൗണ്ടൻറ്, ജനറൽ അക്കൗണ്ടൻറ്, ഇേൻറണൽ ഓഡിറ്റർ, ഫസ്റ്റ് ഫിനാൻഷ്യൽ ഓഡിറ്റർ, അക്കൗണ്ട്സ് ഓഡിറ്റർ, ഡയറക്ടർ ഓഫ് ഫിനാൻഷ്യൽ റിപ്പോർട്ടിങ് ഡിപ്പാർട്മെൻറ്, ഹെഡ് ഓഫ് ഇേൻറണൽ ഓഡിറ്റ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിങ് ടെക്നീഷ്യൻ, ഫിനാൻസ് ഓഡിറ്റർ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, ഡയറക്ടർ ഓഫ് ദ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് ഓഡിറ്റ്, ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട് ഓഡിറ്റിങ് ടെക്നീഷ്യൻ, ജനറൽ അക്കൗണ്ടൻറ് ടെക്നീഷ്യൻ, കോസ്റ്റ്സ് ക്ലാർക്ക്, ഫിനാൻഷ്യൽ ക്ലർക്ക്, ഡയറക്ടർ ഓഫ് സകാത് ആൻഡ് ടാക്സ് ഡിപ്പാർട്മെൻറ്.
സ്വദേശിവത്കരണം ഊർജിതമാക്കുന്നതിെൻറയും തൊഴിൽ മേഖലയുടെ നവീകരണത്തിെൻറയും ഭാഗമായാണ് രജിസ്ട്രേഷൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 31നാണ് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർ പബ്ലിക് അക്കൗണ്ട്സ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ തൊഴിൽ മന്ത്രാലയം കർശനമാക്കിയത്.
ഇതു സംബന്ധിച്ച് നേത്തേതന്നെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇഖാമ പുതുക്കുമ്പോൾ പ്രഫഷൻ മാറ്റാമെന്ന ധാരണയിൽ ആരും ഗൗരവപൂർവം പരിഗണിച്ചിരുന്നില്ല. ചിലരൊക്കെ സുരക്ഷിത പ്രഫഷനുകളിലേക്ക് മാറുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഈ പ്രഫഷനുകളിലുള്ളവർക്ക് പ്രഫഷൻ മാറ്റം സമ്പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ, പബ്ലിക് അക്കൗണ്ട്സ് ഓർഗനൈസേഷനിൽ (എസ്.ഒ.സി.പി.എ) രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഖാമ പുതുക്കാനാവൂ. അല്ലാത്തപക്ഷം ഇഖാമ പുതുക്കാതെ മറ്റു നടപടികൾ സ്വീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.