റിയാദ്: ചക്കരക്കല്ല് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെൻറർ ആൻഡ് പൂക്കോയ തങ്ങൾ പാലിയേറ്റിവ് (പി.ടി.എച്ച് പാലിയേറ്റിവ്) റിയാദ് ചാപ്റ്റർ നിലവിൽ വന്നു. റിയാദ് കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
ഫൈസൽ ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂർ, പി.ടി.എച്ച് കോഓഡിനേറ്റർ എൻ.സി. മുഹമ്മദ്, പി.ടി.എച്ച് മട്ടന്നൂർ കൺവീനർ ഹാഷിം നീർവേലി എന്നിവർ പാലിയേറ്റിവ് കെയർ സെൻററിന്റെ സേവനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.
റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല സെക്രട്ടറി അൻവർ വാരം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് റിയാദ് ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.കെ. മുഹമ്മദ് (ചെയർമാൻ), മെഹബൂബ് ചെറിയവളപ്പ് (കൺവീനർ), ഷഹീബ് ചക്കരക്കൽ (ട്രഷറർ), കബീർ അഞ്ചരക്കണ്ടി, നൗഫൽ കൊയ്യോട്, ഇസ്മായിൽ ഉമ്മൻ ചിറ, അഷ്റഫ് ഓടക്കാട്, ബഷീർ പിണറായി (വൈസ് പ്രസിഡൻറുമാർ), നൗഷാദ് അഞ്ചരക്കണ്ടി, സാബിത് വേങ്ങാട്, നജീബ് ഓടക്കാട്, അബ്ദുറഹ്മാൻ കൊയ്യോട്, നിഷാദ് പൊതുവാച്ചേരി (ജോ. കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ. വി.സി. ശിഹാബ്, സഫ്വാൻ, റഫീഖ് കല്ലായി, സി.എച്ച്. ഫാസിൽ, ഹാഷിം, കെ. ഫസൽ, മഷൂദ്, അഷ്റഫ് അഞ്ചരക്കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് അഞ്ചരക്കണ്ടി സ്വാഗതവും നജീബ് ഓടക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.