ചാർ​ട്ടേഡ്​ വിമാന സർവിസ്​: കോവിഡ്​ ടെസ്​റ്റ്​ നിബന്ധന അപ്രായോഗികമെന്ന്​ വിദഗ്​ധർ, പ്രക്ഷോഭത്തിനൊരുങ്ങി പ്രവാസികൾ

റിയാദ്​: ചാർട്ടർ വിമാനങ്ങളിൽ പോകുന്നവർക്ക്​ കേരള സർക്കാർ നിർബന്ധമാക്കിയ 48 മണിക്കൂറിനുള്ളിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തി നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൈയ്യിൽ  വെക്കണമെന്ന നിബന്ധന തീർത്തും അപ്രായോഗികമെന്ന്​ വിദഗ്​ധർ. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ ഇൗ ടെസ്​റ്റ്​ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നടത്തി  സർട്ടിഫിക്കറ്റ്​ നേടൽ അസാധ്യമാണെന്നും നെഗറ്റീവാണെന്ന്​ തെളിഞ്ഞാലും പിന്നീടും ഏത്​ നിമിഷവും വൈറസ്​ ബാധയേൽക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.  

അതുകൊണ്ട്​ തന്നെ അപ്രായോഗികം എന്ന്​ മാത്രമല്ല പ്രയോജനരഹിതമാണെന്നും വിദഗ്​ധർ കൂട്ടിച്ചേർക്കുന്നു. പകരം പൊതു ആരോഗ്യക്ഷമതാ പരിശോധനയാണ്​  അഭികാമ്യം. അതിനോടൊപ്പം യാത്രയിലുടനീളം എയർപോർട്ടിലും വിമാനത്തിനുള്ളിലും വ്യക്തിഗത സുരക്ഷാവലയമൊരുക്കുന്ന പി.പി.ഇ കിറ്റ്​ ധരിക്കലാണ്​ ഒരുപരിധി വരെ  രോഗപകർച്ചയിൽ നിന്ന്​ രക്ഷനേടാനുള്ള പ്രാഥമിക മാർഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയർന്ന ഗുണനിലവാരമുള്ള പി.പി.ഇ കിറ്റ്​ ധരിക്കുന്നതിലൂടെ അവനവനെ തന്നെ   വൈറസ്​ ബാധയേൽക്കാതെ സംരക്ഷിക്കാമെന്നതിനോടൊപ്പം അപരനിലേക്ക്​ പകരാതെ സൂക്ഷിക്കാനും സാധിക്കും. യാത്രക്ക്​ തൊട്ടുമുമ്പ്​ ഏതെങ്കിലും ലൈസൻസ്​ഡ്​  മെഡിക്കൽ പ്രാക്​ടീഷണറുടെ പൊതു ആരോഗ്യ പരിശോധനയ്​ക്ക്​ വിധേയനാവണമെന്ന നിബന്ധനയും പ്രായോഗികവും പ്രയോജനകരവുമാണ്​. 

പനി, രക്തസമ്മർദം, ഓക്​സിജൻ നില തുടങ്ങിയവ പരിശോധിച്ച്​ യാത്ര​ക്ക്​ പറ്റിയ ആരോഗ്യസ്ഥിതിയുണ്ടോ എന്ന്​ ഉറപ്പുവരുത്താൻ ഡോക്​ടർക്കാവും. അനാരോഗ്യകരമായ സ്ഥിതിയു​ണ്ടോ,  എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്നും ഇതിലൂടെ അറിയാനാവും. ഇങ്ങനെ ഒരു മെഡിക്കൽ കൺസൾട്ടൻറ്​ ഡോക്​ടർ വിദഗ്​ധ പരിശോധനയ്​ക്ക്​ ശേഷം നൽകുന്ന  ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റും പി.പി.ഇ കിറ്റും നിർബന്ധമാക്കിയാൽ തന്നെ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാനാവും. പനിയില്ലെന്ന്​ കാണിക്കാൻ പനഡോൾ കഴിച്ചാലും  പരിശോധനയിൽ ഒരു വിദഗ്​ധ ഡോക്​ടർക്ക്​ ഒരു പരിധി വരെ അത്​ മനസിലാക്കാനാവും. രക്തസമ്മർദം, ഒാക്സിജൻ നില എന്നിവ സാധാരണ നിലയിലാണെങ്കിൽ  തൽക്കാലം വലിയ ആരോഗ്യപ്രശ്​നമില്ലെന്നും ഉറപ്പിക്കാനാവും. തികച്ചും അപ്രായോഗികമായ കോവിഡ്​ ടെസ്​റ്റ്​ എന്ന നിബന്ധന ഒഴിവാക്കി പകരം മെഡിക്കൽ ഫിറ്റ്​നസ്​  സർട്ടിഫിക്കറ്റ്​, പി.പി.ഇ കിറ്റ്​ എന്നിവ നിർബന്ധമാക്കുന്നതിനെ കുറിച്ച്​ കേരള സർക്കാർ ആലോചിക്കണമെന്ന ആവശ്യമാണ്​ ഇ​പ്പോൾ പ്രവാസലോകത്ത്​ നിന്ന്​ ഉയരുന്നത്​. 

കോവിഡ്​ ടെസ്​റ്റ്​ എന്ന നിബന്ധന തീർത്തും അ​പ്രായോഗികം

സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിലവിൽ 48 മണിക്കൂറിനുള്ളിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തി സർട്ടിഫിക്കറ്റ്​ നേടൽ അസാധ്യമാണ്​. നിലവിൽ സൗദി  ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിവിധ ആപ്പുകൾ വഴി ബുക്ക്​ ചെയ്​ത്​ നടത്താവുന്ന പി.സി.ആർ (സ്രവ പരിശോധന) പരിശോധനയാണ്​ പ്രധാനമായും രാജ്യത്ത്​  നടക്കുന്നത്​. ബുക്ക്​ ചെയ്​ത്​ ദിവസങ്ങൾ കാത്തിരിക്കണം ഉൗഴമെത്താൻ. സ്രവസാമ്പിളുകൾ കൊടുത്തുകഴിഞ്ഞാൽ 48 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ, അതായത്​ രണ്ട്​  ദിവസം മുതൽ നാലുദിവസം വരെ താമസമുണ്ടാകും പരിശോധന ഫലം കിട്ടാൻ. ഇപ്പോൾ തിരക്ക്​ കൂടിയതിനാൽ ​സാമ്പിളുകൾ കൊടുക്കാനുള്ള ഉൗഴമെത്താൻ തന്നെ  ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരും. ടെസ്​റ്റ്​ നടത്തിയാൽ തന്നെയും എസ്​.എം.എസ്​ സന്ദേശം ആയല്ലാതെ രേഖാമൂലമുള്ള പരിശോധനഫലം ലഭിക്കില്ല. അതായത്​  കേരള സർക്കാർ ഉദ്ദേശിച്ച പോലെ സർട്ടിഫിക്കറ്റ്​ ലഭിക്കില്ല എന്ന്​ അർഥം. 

ഫലം പോസിറ്റീവാണെങ്കിൽ മാത്രമേ എസ്​.എം.എസ്​ പോലും ലഭിക്കൂ. നെഗറ്റീവാണെങ്കിൽ  അതുമുണ്ടാവില്ല. ആപ് വഴിയല്ലാതെ ടെസ്​റ്റ്​ നടത്താൻ പിന്നീട്​ സാധ്യതയുള്ളത്​ ആശുപത്രികളിലാണ്​. അടിയന്തര ചികിത്സതേടി അഡ്​മിറ്റാവു​േമ്പാഴാണ്​ അതുണ്ടാവുക.  ആപ്​ വഴിയും ആശുപത്രികളിൽ നിന്ന്​ നേരിട്ടും ടെസ്​റ്റിന്​ സ്വീകരിക്കപ്പെടണമെ-ങ്കിൽ തന്നെ ലോകാരോഗ്യ സംഘടന പറഞ്ഞത്​ പ്രകാരം കുറഞ്ഞത്​ നാല്​ ലക്ഷണങ്ങൾ  എങ്കിലും ഉണ്ടാവണം. അല്ലെങ്കിൽ കോവിഡ്​ പോസിറ്റീവായ​ രോഗികളുമായി നേരിട്ട്​ സമ്പർക്കം പുലർത്തിയ ആളായിരിക്കണം. ഇനി വലിയ തുക കൊടുത്ത്​ ടെസ്​റ്റ്​  നടത്താമെന്നാണെ-ങ്കിൽ രാജ്യത്ത്​ വിരലിൽ എണ്ണാവുന്ന സ്വകാര്യ ആശുപതികളിലും ലാബുകളിലും മാത്രമേ അതിനുള്ള സൗകര്യമുള്ളൂ. 

അതിനാണെങ്കിൽ 1500 റിയാൽ  വരെ ചെലവുമാകും. യാത്രാചെലവിനെക്കാൾ കൂടിയ തുക ടെസ്​റ്റിന്​ വേണ്ടി വരും. ഇനി ഇങ്ങനെ ടെസ്​റ്റ്​ നടത്തി 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ലഭിച്ചാൽ  തന്നെയും പരിശോധനക്ക്​ ആശുപത്രിയിലൊ ലാബിലോ പോയ​പ്പോഴൊ പർച്ചേസ്​ നടത്താൻ സൂപർമാർക്കറ്റുകളിൽ പോകു​േമ്പാഴൊ ഇനി എയർ​േപാർട്ടിൽ നിന്ന്​  തന്നെയോ പിന്നീടും വൈറസ്​ ബാധയേൽക്കാനുള്ള സാധ്യത ​ഏറെയാണ്​ താനും. അതായത്​ കേരള സർക്കാരി​​െൻറ നിബന്ധന ഒട്ടും യുക്തിസഹവുമല്ല എന്ന്​ ചുരുക്കം.  

എളുപ്പത്തിൽ നടത്താവുന്ന റാപ്പിഡ്​ ടെസ്​റ്റിന്​ സൗദി ആരോഗ്യമ​ന്ത്രാലയം അനുമതി നൽകിയിട്ടുമില്ല. പ്രഗ്​നൻസി ടെസ്​റ്റി​​െൻറ മാതൃകയിൽ സ്​ട്രിപ്പിൽ  സാമ്പിളുപയോഗിച്ചുള്ള പരിശോധനയാണ്​ അത്​. സ്​​ട്രിപ്പിൽ രക്തതുള്ളിയിറ്റിച്ച്​ നടത്തുന്ന പരിശോധന. അപ്പോൾ തന്നെ ഫലമറിയാൻ കഴിയുന്നു. പക്ഷേ ഇൗ റിസൾട്ടിന്​  കൃത്യത കുറവാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രവാസികൾ

തീർത്തും അപ്രായോഗികവും അസാധ്യവുമായ നിബന്ധന അടിച്ചേൽപിച്ച്​ പ്രവാസികളുടെ വരവ്​ മുടക്കുന്ന കേരള സർക്കാരി​​െൻറ നയത്തിനെതിരെ ശക്തമായ  പ്രക്ഷോഭങ്ങൾക്ക്​ ഒരുങ്ങുകയാണ്​ പ്രവാസി സംഘടനകൾ. ശക്തമായ ഒാൺലൈൻ സിഗ്​നേച്ചർ കാമ്പയിൻ, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇമെയിലുകൾ അയക്കൽ  തുടങ്ങിയ പ്രക്ഷോഭപരിപാടികൾക്ക്​ സംഘടനകൾ കൂട്ടായും ഒറ്റയ്​ക്കും രൂപം നൽകി കഴിഞ്ഞു.

Tags:    
News Summary - charterd flight covid test - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.