ജിദ്ദ: 12 വയസ്സിനു മുകളിൽ പ്രായമുള്ള വാക്സിനെടുത്ത കുട്ടികൾ ഉംറക്കെത്തി തുടങ്ങി. ഇരുഹറം കാര്യാലയമാണ് 12 നും 18 നുമിടയിൽ പ്രായമുള്ളവരെ മസ്ജിദുൽ ഹറാമിൽ സ്വീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
കോവിഡിനെ തുടർന്ന് ആരോഗ്യ സുരക്ഷ മുൻകരുതലായി ഏകദേശം ഒന്നര വർഷത്തോളമായി 18 വയസ്സ് വരെ പ്രായമുള്ളവർക്ക് ഇരുഹറമുകളിലും പ്രവേശിക്കുന്നതിനും ഉംറക്കും സിയാറത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത ദിവസമാണ് 12 വയസ്സിനു മുകളിലുള്ളവരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തവരുമായവർക്ക് കൂടി ഇരുഹറമുകളിൽ പ്രവേശനത്തിനു അനുമതി നൽകിയത്. തീരുമാനം വന്നതോടെ നിരവധി കുട്ടികളാണ് രക്ഷിതാക്കളോടൊപ്പം മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കരിക്കാനുമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.