സു​ബൈ​ദ ഉ​ളി​യി​ലി​​ന്റെ ബാ​ല നോ​വ​ൽ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സു​ബൈ​ദ ഉ​ളി​യി​ലി​​ന്റെ ര​ണ്ട്​ ബാ​ല നോ​വ​ലു​ക​ൾ പ്ര​കാ​ശ​നം ചെ​യ്​​തു

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ 24 വ​ർ​ഷ​മാ​യി അ​ധ്യാ​പി​ക​യും പ​രി​ഭാ​ഷ​ക​യു​മാ​യി ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ ഉ​ളി​യി​ൽ സ്വ​ദേ​ശി സു​ബൈ​ദ കോ​മ്പി​ൽ ര​ചി​ച്ച ര​ണ്ട് ബാ​ല നോ​വ​ലു​ക​ളാ​യ ‘ക​ള്ള​​ന്റെ മ​ക​ൾ’, ‘കു​രു​ടി പ്രാ​വ്’ എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്​​തു. ഉ​ളി​യി​ൽ വെ​ളി​ച്ചം വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ്​ പേ​രാ​വൂ​ർ എം.​എ​ൽ.​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം ര​ണ്ട് കൃ​തി​ക​ളും പ്ര​കാ​ശി​പ്പി​ച്ചു. കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ കെ.​ടി. ബാ​ബു​രാ​ജ് (കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ്), മൊ​യ്തീ​ൻ​കു​ട്ടി പൂ​മ​ര​ത്തി​ൽ (സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി കോ​ർ​പ​റേ​ഷ​ൻ മു​ൻ എം.​ഡി) എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. മൊ​യ്തീ​ൻ മു​ഴ​ക്കു​ന്ന് നോ​വ​ലു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. കാ​സിം ഇ​രി​ക്കൂ​ർ, പ്ര​താ​പ​ൻ താ​യാ​ട്ട്, ബ​ഷീ​ർ ഉ​ളി​യി​ൽ, സ്വാ​ദി​ഖ് ഉ​ളി​യി​ൽ, വാ​ർ​ഡ് മെം​ബ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ കോ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​സി. മു​നീ​ർ സ്വാ​ഗ​ത​വും റ​ഫ്ഷാ​ന കോ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - children's novel Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.