ജിദ്ദ: ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു. അൽമഖർ സംഘടിപ്പിച്ച പരിപാടിയിൽ അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി. ധാർമികമായ ജീവിതവും സ്നേഹവും സഹിഷ്ണുതയും സാമൂഹിക ഉന്നതിക്കും വേണ്ടി ഈ ലോകത്തു ജീവിച്ചുവെന്നതിന്റെ അടയാളപ്പെടുത്തലുകൾ വരും തലമുറകൾക്കു മാതൃകപരമായി ബാക്കിയാക്കുക എന്നതാവണം ഇക്കാലത്ത് ഓരോ മനുഷ്യരുടെയും ജീവിതലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അറിവടയാളങ്ങൾ പകർത്തുകയും പകർന്നുകൊടുക്കുകയും വഴി നന്മയും വിശുദ്ധിയും നേടിയെടുക്കുകയാണ് ഈ ലക്ഷ്യത്തിലേക്കുള്ള മാർഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ശിഹാബുദ്ദീൻ അൽ ഹാഷിമി ഉദ്ഘാടനം ചെയ്തു. മൊയ്ദീൻ കുട്ടി സഖാഫി (ഐ.സി.എഫ്), ജാബിർ നഈമി (ആർ.എസ്.സി), ഉമറുൽ ഫാറൂഖ് സഅദി (കെ.സി.എഫ്), അബ്ദുൽനാസർ അൻവരി കൊമ്പം, റഷീദ് മാട്ടൂൽ എന്നിവർ സംസാരിച്ചു. ഹസ്സൻ സഖാഫി കണ്ണൂർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.