സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് ട്രോഫി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അനാവരണം ചെയ്തപ്പോൾ. സിഫ് നിർവാഹക സമിതി അംഗങ്ങൾ സമീപം

സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് 29 മുതൽ; ഫിക്‌സ്ചർ പ്രകാശനം ചെയ്തു

ജിദ്ദ: മൂന്നു വർഷത്തെ ഇടവേളക്കുശേഷം ഈ മാസം 29ന് ജിദ്ദയിൽ ആരംഭിക്കുന്ന സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) 20ാമത് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം നടന്നു. ജിദ്ദ റമാദ ഹോട്ടലിൽ നടന്ന ഫിക്‌സ്ചർ പ്രകാശന ചടങ്ങിൽ ജിദ്ദയിലെ കലാ, കായിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലയിലെ പ്രമുഖരും സിഫ് ഭാരവാഹികളും ക്ലബ് അംഗങ്ങളും പങ്കെടുത്തു. ജിദ്ദ നാഷനൽ ആശുപത്രി വൈസ് പ്രസിഡന്റ് അഷ്‌റഫ് മൊയ്‌ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡന്റ് ബേബി നീലാ​മ്പ്ര അധ്യക്ഷത വഹിച്ചു.

ജിദ്ദ വസീരിയ അൽതാഊൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 20ാമത് സിഫ് ടൂർണമെന്റ് സെപ്റ്റംബർ 29 മുതൽ ഡിസംബർ എട്ടുവരെ നീളും. വാരാന്ത്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ എ, ബി, ഡി എന്നീ ഡിവിഷനുകളിലായി 23 ടീമുകൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർദേശീയ കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും. അബ്ദുറഹിമാൻ (ഷിഫ ജിദ്ദ പോളിക്ലിനിക്), റഹീം പത്തുതറ (പ്രിന്റക്സ്), മുഹമ്മദ് (അൽഹർബി സ്വീറ്റ്‌സ്), അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), സക്കീർ ഹുസൈൻ എടവണ്ണ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), മുൻ മലപ്പുറം ജില്ല ഫുട്ബാൾ ടീം കോച്ച് സി.പി.എം. ഉമ്മർകോയ ഒതുക്കുങ്ങൽ, സാദിഖലി തുവ്വൂർ (മീഡിയ ഫോറം), ഹിഫ്‌സുറഹ്മാൻ (സിഫ് മുൻ പ്രസിഡന്റ്), സലാഹ് കാരാടൻ, വി.പി. മുഷ്താഖ് മുഹമ്മദലി, അയ്യൂബ് മുസ്ലിയാരകത്ത്, നാസർ ശാന്തപുരം തുടങ്ങിയവർ ആശംസ നേർന്നു.

സിഫ് വൈസ് പ്രസിഡന്റ് ഷബീർ അലി ലവ, സെക്രട്ടറിമാരായ അബു കട്ടുപ്പാറ, അൻവർ വല്ലാഞ്ചിറ എന്നിവർ രൂപപ്പെടുത്തിയ ലോട്ട് സിസ്റ്റത്തിലൂടെയാണ് ടൂർണമെന്റ് ഫിക്‌സ്ചർ തയാറായത്. ജിദ്ദ ഇന്ത്യൻ സ്കൂൾ ഫുട്ബാൾ ടീം അംഗങ്ങളായ ഇരട്ട സഹോദരന്മാരായ ലാസിൻ മുജീബ്, സിമ്രാൻ മുജീബ് എന്നിവരും ചടങ്ങിൽ ഒരുമിച്ചുകൂടിയ അതിഥികളും വിവിധ ഡിവിഷനുകളിൽ ലോട്ടുകൾ പൂർത്തിയാക്കി. ടൂർണമെന്റിന്റെ ട്രോഫി അനാവരണം പ്രസിഡന്റ് ബേബി നീലാമ്പ്ര നിർവഹിച്ചു.

സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. കെ.സി. മൻസൂർ, അൻവർ കരിപ്പ, റഹീം വലിയോറ, ഷഫീഖ് പട്ടാമ്പി, സഹീർ പുത്തൻ, യാസർ അറഫാത്ത് എന്നിവർ നേതൃത്വം നൽകി. ഷെറിൻ ഫവാസ്, സുബ്ഹാൻ എന്നിവർ അവതാരകരായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപടികൾ അരങ്ങേറി. കൊറിയോഗ്രാഫർ അൻഷിഫ് അബൂബക്കർ അണിയിച്ചൊരുക്കിയ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകളിൽ നിലാം നൗഫൽ, അരീബ് അയ്യൂബ്, റിഷാൻ റിയാസ്, ഷയാൻ റിയാസ്, ഷാദിൻ റഹ്‌മാൻ, ഷെറിൻ സുബൈർ, റിമ ഷാജി, നസ്‌റിൻ, സാറാ ലത്തീഫ്, മർവ ലത്തീഫ് എന്നിവർ പങ്കെടുത്തു. അരീബ് ഉസ്‌മാന്റെ നേതൃത്വത്തിൽ അരങ്ങേറിയ വന്റാഹെഡ്സ് മ്യൂസിക് ബാൻഡിൽ റയാൻ മൻസൂർ, സിദ്ധാർഥ് മുരളി, റിഹാൻ മൻസൂർ, സംഗീത അധ്യാപകൻ ഗഫാർ എന്നിവർ പങ്കെടുത്തു. മിർസ ശരീഫ്, നൂഹ് ബീമാപ്പള്ളി, ഡോ. ഹാരിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - CIF Eastee Champions League Football Tournament from 29; The fixture has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.