ജിദ്ദ: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മേച്ചേരി അബ്ദുൽ കരീം മടങ്ങുന്നു. ജിദ്ദയിലെ മത, സാമൂഹിക, കായിക രംഗത്ത് സജീവമായിരുന്നു.
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൻറെ (സിഫ്) സ്ഥാപനകാലം മുതൽ ഇദ്ദേഹം സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയും കഴിഞ്ഞ രണ്ടു തവണ സെക്രട്ടറിയും നിലവിൽ സിഫ് ട്രഷററുമാണ്. ഒപ്പം 25 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ബ്ലൂസ്റ്റാർ സ്പോട്സ് ക്ലബ് സ്ഥാപകരിൽ ഒരാളും ആരംഭ കാലം മുതൽ ക്ലബിെൻറ പ്രസിഡൻറുമാണ്. ഇസ്ലാമിക, ജീവകാരുണ്യ പ്രവർത്തനരംഗത്തും നിറസ്സാന്നിധ്യമായ അബ്ദുൽ കരീം ജിദ്ദ ജംഇയ്യതുൽ അൻസാറിെൻറ സ്ഥാപകരിൽ ഒരാളും ആണ്. വിവിധ കാലയളവുകളിലായി ഏറ്റവും കൂടുതൽ കാലം സംഘടനയുടെ പ്രസിഡൻറ് സ്ഥാനം വഹിച്ചതും ഇദ്ദേഹംതന്നെയാണ്. നിലവിൽ ജംഇയ്യതുൽ അൻസാർ ശൂറാ അംഗമാണ്. ജിദ്ദയിലെ മത സാംസ്കാരിക രംഗത്തെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഐവയുടെ വൈസ് പ്രസിഡൻറായും നിലവിൽ സ്ഥാനം വഹിക്കുന്നുണ്ട്.
32 വർഷത്തെ പ്രവാസത്തിനിടയിൽ 30 വർഷവും ജിദ്ദയിലെ അൽഖൈറാത്ത് സ്റ്റേഷനറി ആൻഡ് ടോയ്സ് കമ്പനിയിലായിരുന്നു ജോലി. രണ്ടു വർഷത്തോളം സൗദിയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത ശേഷം ഇൻറർനാഷനൽ പർച്ചേസ് സൂപ്പർവൈസറായാണ് കമ്പനിയിൽനിന്ന് വിരമിക്കുന്നത്.
ജർമനി, ഇറ്റലി, ഫ്രാൻസ്, ചൈന, തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കമ്പനി ആവശ്യാർഥം നിരവധി തവണ യാത്ര നടത്തിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് തിരിക്കുന്ന അബ്ദുൽ കരീമിനെ 0551346453 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.