റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പ്രവാസി വനിതകൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വെബിനാർ ചൊവ്വാഴ്ച വൈകീട്ട് ഏഴിന്. തൊഴിൽ, ബിസിനസ് രംഗത്തേക്ക് കടന്നുവരാനുള്ള വഴികളെയും സാധ്യതകളെയും നിയമവശങ്ങളെയുംകുറിച്ച് കൂടുതൽ അറിയുന്നതിനുവേണ്ടിയാണ് വെബിനാർ.
സൗദിയിലെ പ്രമുഖ ബിസിനസ് കൺസൽട്ടൻറ് നജീബ് മുസ്ലിയാരകത്ത് നയിക്കുന്ന വെബിനാർ, കുടുംബമായി താമസിക്കുന്ന അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും സ്വയം തൊഴിൽ പരിജ്ഞാനമുള്ള വീട്ടമ്മമാർക്കും സ്വയം പര്യാപ്തതയിലെത്താൻ പ്രയോജനപ്പെടുന്നതാവും. സ്ത്രീകളുടെ എല്ലാവിധ മുന്നേറ്റങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സിജി വിമൻ കലക്ടിവ് റിയാദ് ഘടകമാണ് സംഘാടകർ. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി. മീറ്റിങ് ഐഡി: 81786308601, പാസ് കോഡ്: CIGI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.