യാംബു: കാൽനൂറ്റാണ്ടായി പ്രവാസലോകത്ത് മതപ്രബോധന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന സി.കെ.എം. ഫൈസി നാട്ടിലേക്ക് മടങ്ങുന്നു. സി.കെ. മൊയ്തീൻ കുട്ടി ഫൈസി എന്നാണ് മുഴുവൻ പേര്. സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി അമീർ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജോയൻറ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ജിദ്ദയിൽ 14 വർഷം പ്രവാസം പൂർത്തിയാക്കിയാണ് യാംബുവിലെത്തിയത്. 10 വർഷമായി യാംബുവിലുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ ഇസ്ലാമിക പ്രബോധനം നടത്തുന്നതിൽ സജീവമായിരുന്നു. 'ഒരുദിനം ഒരറിവ്'എന്ന ശീർഷകത്തിൽ ഹ്രസ്വമായ ഇസ്ലാമിക പഠനക്ലാസുകൾ സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടി. വൈവിധ്യമാർന്ന വിഷയങ്ങളിൽ ഇസ്ലാമികപ്രഭാഷണം സംഘടിപ്പിക്കാൻ നേതൃപരമായ പങ്കുവഹിച്ചു.
മലപ്പുറം ജില്ലയിലെ കരിപ്പൂർ - പുളിയംപറമ്പ് സ്വദേശിയാണ്. ഭാര്യ: റംല, മക്കൾ: മുഹമ്മദ് ഇസ്മാഈൽ, റൂബിയ, റസിയ, ഹന്ന. മരുമക്കൾ: നിശാദ് കരിപ്പൂർ (സൗദി), അൻവർ സ്വാദിഖ് നീറാട് (ദുബൈ). അടുത്ത മാസം ആദ്യം നാട്ടിൽ പോകാൻ ഒരുങ്ങുന്ന സി.കെ.എം. ഫൈസിയുമായി 0509988418 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.