ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. വടക്ക് പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ ആഘാതമുണ്ടായത്. ഇതിനൊപ്പം ചൂടും വർധിച്ചു. പല റോഡുകളിലും ദൂരക്കാഴ്ച കുറഞ്ഞു. കാഴ്ച മങ്ങിയതിനെ തുടർന്ന് ജിദ്ദ - മക്ക എക്സ്പ്രസ് റോഡിൽ 12 ലേറെ വാഹനങ്ങൾ കൂട്ടിയിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ബദൽ സംവിധാനം ഉണ്ടാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാറ്റ് ശക്തമായതിനെ തുടർന്ന് 11.30 ഒാടെ ജിദ്ദ പോർട്ടിലെ കപ്പലുകളുടെ പോക്കുവരവ് നിർത്തിവെച്ചു. എന്നാൽ വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള ഒാഫീസ് വ്യക്തമാക്കി. മക്ക മേഖലയിലും പകൽ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. വ്യാഴം രാവിലെ മുതൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നിറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അതാതു മേഖല ഗവർണർറ്റേുകളും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ മുൻകരുതലെടുത്തു. തബൂക്കിൽ ആശുപത്രികൾക്കും മെഡിക്കൽ സെൻററുകൾക്കും ആരോഗ്യകാര്യാലയം ജാഗ്രതാ നിർദേശം നൽകി. വടക്കൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം കാരണം ആ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വൈകുമെന്ന് വിമാന കമ്പനികളും യാത്രക്കാരെ എസ്.എം.എസ് വഴി അറിയിച്ചിരുന്നു. ചില മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകി. വ്യാഴം രാത്രി എട്ട് മണിവരെ ജിദ്ദ, ഖുലൈസ്, ബഹ്റ, അസ്ഫാൻ എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.