ജിദ്ദ: തിങ്കളാഴ്ച വൈകുന്നേരത്തോടെ ജിദ്ദയിൽ കനത്ത പൊടിക്കാറ്റ് ആഞ്ഞുവീശി. പ്രധാന നിരത്തുകളിൽ ഗതാഗതവും പലയിടത്തും വൈദ്യുതിയും തടസ്സപ്പെട്ടു. വ്യോമ ഗതാഗതത്തെയും പൊടിക്കാറ്റ് ബാധിച്ചു. വൈകുന്നേരം 6.45 ഒാടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഏതാനും മിനിട്ട് തുടർന്ന കാറ്റിൽ ദൂര കാഴ്ച മങ്ങി. ചിലയിടങ്ങളിൽ ചെറിയ അപകടങ്ങളുണ്ടായി. മക്ക റോഡ് ഉൾപ്പെടെ പ്രധാന നിരത്തുകളിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നഗരത്തിെൻറ വിവധ മേഖലകളിൽൽ വൈദ്യുതിയും തടസ്സപ്പെട്ടു.
രാത്രി വൈകിയും പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ഇഫ്താറിന് തൊട്ട് മുമ്പ് വീശിയ പൊടിക്കാറ്റിൽ വിവിധ പള്ളികളിലെ ഇഫ്താർ വിരുന്ന് ബുദ്ധിമുട്ടിലായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട പടിഞ്ഞാറൻ മേഖലയുടെ ഇന്നലെ വൈകുന്നേരത്തെ റഡാർ ചിത്രത്തിൽ വീശിയ കാറ്റിെൻറ ശക്തി വ്യക്തമാണ്.
കാറ്റും ചെറിയ മഴയും പടിഞ്ഞാറൻ മേഖലയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയെ സമീപിക്കുന്നവർ കൂടാനിടയുള്ളതിനാൽ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ വിവിധ പ്രദേശങ്ങളിലെ ആശുപത്രികളോട് ആവശ്യപ്പെട്ടു. കാറ്റ് വീശുേമ്പാൾ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.