റിയാദ്: മുസ്ലിംലീഗിന്റെ മുൻ മലപ്പുറം ജില്ലാ ട്രഷററായിരുന്ന കുളത്തൂർ ടി. മുഹമ്മദ് മൗലവിയെയും കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവായിരുന്ന കെ.കെ.സി.എം തങ്ങൾ വഴിപ്പാറയെയും കെ.എം.സി.സി റിയാദ് മങ്കട നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സഫീർ തിരൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നജ്മുദ്ധീൻ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ജീവിതകാലമത്രയും കർമ്മ നിരതനായ കുളത്തൂർ ടി. മുഹമ്മദ് മൗലവി എല്ലാവർക്കും മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
മങ്കടയിലെ മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന നേതാവായിരുന്നു കെ.കെ.സി.എം തങ്ങൾ വഴിപ്പാറയെന്ന് തങ്ങൾ അനുസ്മരണ പ്രഭാഷണം നിർവഹിച്ച സലീം ഫൈസി മിഹ്റാൻ പറഞ്ഞു. ബഷീർ ഫൈസി ചെരക്കാപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം കെ.കെ കോയാമു ഹാജി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുനീർ വാഴക്കാട്, ഷാഫി ചിറ്റത്തുപാറ, സയ്യിദ് അർഷദ് തങ്ങൾ ചെട്ടിപ്പടി, ഷക്കീൽ തിരൂർക്കാട്, സലാം മാനു മഞ്ചേരി, യൂനുസ് നാണത്ത് മുഹമ്മദ് കോയ തങ്ങൾ,എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലം ഭാരവാഹികളായ റിയാസ് ചുക്കാൻ, സ്വാലിഹ് കൂട്ടിലങ്ങാടി, അബ്ദുല്ല ഉർണിയൻ, മുസ്തഫ കുളത്തൂർ, ഷഫീഖ് കുറുവ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് ചിങ്ങത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വട്ടപ്പറമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.