ജിദ്ദ: മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറുമായ എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു പിടിക്കുകയും തന്റെ 15ാം വയസ്സിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളിൽനിന്ന് തുടങ്ങിയ മുസ്ലിം ലീഗ് പ്രസ്ഥാനവുമായുള്ള ബന്ധം ശക്തമായി തുടരുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
ആ ബന്ധം ഹൈദരലി തങ്ങളുടെ കാലത്ത് ഊട്ടിയുറപ്പിക്കുകയും പിന്നീട് സാദിഖലി തങ്ങളുടെ കാലത്ത് അത് ദൃഢമായി തുടരുകയും പ്രത്യേക പരിഗണ നൽകി തന്റെ കൊടപ്പനക്കൽ തറവാടുമായുള്ള ബന്ധം അവസാന ശ്വാസം വരെ നിലനിർത്തിപ്പോരുകയും അദ്ദേഹം ചെയ്തു. മുസ്ലിം ലീഗിന്റെ മതേതര മുഖം കേരളീയ സമൂഹത്തിൽ പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിൽനിന്ന നേതാവ് കൂടിയായിരുന്നു ഉണ്ണികൃഷ്ണനെന്നും ഭാരവാഹികളുടെ യോഗം വിലയിരുത്തി. പരേതന്റെ കുടുംബത്തിന്റെ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ജില്ല പ്രസിഡൻറ് ഇബ്രാഹിം കൊല്ലി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, ട്രഷറർ ഒ.പി. സലാമും മറ്റു ഭാരവാഹികളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.