ജിദ്ദ: ഒരു പക്ഷെ ആശയക്കുഴപ്പങ്ങളുടെ കവലയിലായിരിക്കും നിങ്ങൾ. പല തരം സ്വപ്നങ്ങളും നിങ്ങളെ മാടി വിളിക്കുന്നുണ്ടാവാം. പല വഴികളും നിങ്ങളുടെ മുന്നിലുണ്ട്. കണ്ടുവെച്ച സ്വപ്നത്തെ സ്വന്തമാക്കാൻ ഏത് വഴിയാിലാണ് സഞ്ചരിക്കേണ്ടതെന്ന കാര്യത്തിൽ ‘കൺഫ്യൂഷ’നിലാവാം നിങ്ങൾ. അല്ലെങ്കിൽ ഏത് സ്വപ്നമാണ് തെൻറ കൂടെ പോരുക എന്ന കാര്യത്തിലുമുണ്ടാവാം സംശയം. സ്വയം കണ്ടെത്തുന്നതിലും നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാവാം. ഭാവി ജീവിതം വിജയരഥത്തിലേറ്റാൻ പലതരം പരിശീലനങ്ങളും കോഴ്സുകളും നമുക്ക് മുന്നിലുണ്ടാവും. ഭാവി ഭദ്രമാവാൻ എത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ സംശയം സ്വാഭാവികം. പക്ഷെ സ്വയം കണ്ടെത്തുക എന്നതും തക്ക സമയത്ത് കൃത്യമായ തീരുമാനമെടുക്കുക എന്നതും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള അവസരമാണ് മലയാളത്തിലെ ആദ്യത്തെ അന്താരഷ്ട്ര ദിനപത്രമായ ഗൾഫ് മാധ്യമം വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്നത്.
നിങ്ങളുടെ എല്ലാ ‘കൺഫ്യുഷ’നുകളും തീരുന്ന ദിനമാണ് മെയ് 13. അന്നാണ് ജിദ്ദയിൽ എഡ്യുകഫെ. പ്രവാസലോകത്തെ ഇന്ത്യൻ കൗമാരം കാത്തിരിക്കുന്ന സുദിനം.
നിങ്ങൾ ആരാണ്,എന്താണ്, എങ്ങോട്ടാണ് പോവേണ്ടത്,എന്ത് ജോലിയിലാണ് നിങ്ങൾക്ക് മിടുക്ക് തെളിയിക്കാനാവുക എന്നിത്യാദി ചോദ്യങ്ങൾക്കുള്ള കിറുകൃത്യമായ മറുപടികളുമായി ഒാസ്ട്രേലിയയിൽ നിന്നുള്ള ലോകോത്തര കരീർഗൈഡൻസ് വിദഗ്ധൻ ഡോ.ജാസൻ ഫിറ്റ്സിമോൻസ് അന്ന് നിങ്ങളോടൊപ്പമുണ്ടാവും. നിങ്ങൾ ഇതു വരെ കേട്ടിട്ടില്ലാത്ത കോഴ്സുകളെ കുറിച്ച്, അനന്ത സാധ്യതകളുള്ള അപൂർവ പഠനപദ്ധതികളെ പറ്റി, നക്ഷത്രത്തിളക്കമുള്ള ഭാവിയുടെ ആകാശങ്ങളിക്കേ് പറന്നുയരാനുള്ള വിദ്യകളെകുറിച്ചെല്ലാം അദ്ദേഹം പറഞ്ഞു തരും.
ഡോ.ജാസൻ ഫിറ്റ്സിമോൻസ് ദുബൈയിലെ മണിപ്പാൽ യൂണിവാഴ്സിറ്റി ബിസിനസ് സ്കൂളിെൻറ ചെയർമാനും എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ ഡീനുമാണ്. നേരത്തെ സിങ്കപ്പൂരിലും മലേഷ്യയിലുമായിരുന്നു ജോലി ചെയ്തത്. സിങ്കപ്പൂരിൽ യു21 േഗ്ളോബൽ ഗ്രാജ്വേറ്റ് സ്കൂൾ ഡയറക്ടർ, ക്വാലലമ്പൂരിലെ ഗ്ളോബൽ നെക്സ്റ്റ് യൂണിവാഴ്സിറ്റിയിലെ ബിസിനസ് സ്കൂൾ ഡീൻ എന്നീ നിലകളിലും കഴിവു തെളിയിച്ചു. ഏഴ് വർഷത്തോളം ഒാസ്ട്രേലിയയിലെ ബ്രിസ്ബേൻ ഗ്രാജ്വേറ്റ് സ്കൂൾ ഒാഫ് ബിസിനസിലും അദ്ദേഹം ഉയർന്ന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉൗർജതന്ത്രത്തിലാണ് ഡോക്ടറേറ്റ്. ഒാസ്ട്രേലിയയിലെ ക്യൂൻസ് ലാൻറ് യൂണിവാഴ്സിറ്റിയിൽ നിന്നാണ് ജാസൻ എം.ബി.എയിൽ ബിരുദം നേടിയത്. അവസരങ്ങളെ കാത്തിരിക്കുന്നതിനേക്കാൾ ബുദ്ധി അവസരങ്ങളുള്ളിടത്തേക്ക് കുതിക്കുന്നതാണ്. മെയ് 13 ന് നിങ്ങൾ കുതിക്കേണ്ടത് ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലേക്കാണ്.അവിടെയാണ് ഗൾഫ് മാധ്യമം എഡ്യുകഫെ ഒരുക്കുന്നത്. കുടുതൽ വിവരങ്ങൾക്കും ഒാൺലൈൻ രജിസ്ട്രേഷനും വേണ്ടി click 4 m.com സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.