ജിദ്ദ: റിയാദ് മെട്രോ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിന് നിയമനത്തിന് പരിഗണിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലന പരിപാടികൾക്കുള്ള രജിസ്ട്രേഷൻ നടപടി ആരംഭിച്ചു.
സൗദി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റെയിൽവേയുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കും റിയാദ് ട്രെയിനിന്റെ ഒന്നും രണ്ടും ട്രാക്കുകൾ പ്രവർത്തിപ്പിക്കുന്ന ക്യാപിറ്റൽ മെട്രോ കമ്പനിയിലെ ജോലിക്കും ആവശ്യമായ പരിശീലന പരിപാടികളിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
ട്രാക്ക് മെയിൻറനൻസ്, ലോക്കോമോട്ടീവുകളുടെ അറ്റകുറ്റപ്പണികൾ, സിഗ്നലിങ്, ആശയവിനിമയങ്ങൾ എന്നിവയിലാണ് സ്വദേശികളായ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നത്. ഇലക്ട്രിക്, മെക്കാനിക്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ ഡിപ്ലോമ ബിരുദധാരികളെയാണ് തിരഞ്ഞെടുക്കുക.
11 മാസത്തെ പരിശീലന കാലയളവിൽ 3,000 റിയാൽ വരെ പ്രതിമാസ പ്രതിഫലം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 7,000 റിയാൽ ശമ്പളത്തിൽ നിയമനം നൽകും. സാമൂഹിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇവർക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.