ജിദ്ദ: പുതുതായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് ഹജ്ജ് വെൽഫെയർ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് കോൺസൽ ജനറലിനു പൂച്ചെണ്ട് നൽകി. ഉപദേശക സമിതി അംഗം അബ്ബാസ് ചെമ്പൻ, കോഓഡിനേറ്റർ സി.എച്ച്. ബഷീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹജ്ജ് വെൽഫെയർ ഫോറത്തിെൻറ ആശംസകളും സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചുകൊണ്ടുള്ള പത്രവും കോൺസൽ ജനറലിനു സമർപ്പിച്ചു.
കാൽനൂറ്റാണ്ടായി ഹജ്ജ് സേവനരംഗത്ത് പ്രവർത്തിക്കുന്ന ഹജ്ജ് വെൽഫെയർ ഫോറത്തിെൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഹജ്ജിനെത്തുന്ന ജനലക്ഷങ്ങൾക്ക് സന്നദ്ധസേവകരുടെ സേവനം ലഭിക്കുന്നത് മഹത്തായ കർമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ലഭ്യമാക്കാനുള്ള യജ്ഞത്തിലാണ് കോൺസുലേറ്റെന്ന് കോൺസൽ ജനറൽ ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.