സൗ​ദി ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​സ്ഥാ​നം (ഫ​യ​ൽ ​ഫോ​ട്ടോ)

ആ​രോ​ഗ്യ മേ​ഖ​ല​യിൽ സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല സ​ഹ​ക​ര​ണത്തിന് നൂ​റി​ല​ധി​കം ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു

ജി​ദ്ദ: ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്ത്​ യോ​ജി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നൂ​റി​ല​ധി​കം കരാറുകൾ ഒപ്പിട്ടു.

സ​ർ​ക്കാ​റും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മിൽ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യ​ത്തി​ലാ​ണ്​​ ഇ​ത്ര​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ച​ത്. പൊ​തു-​സ്വ​കാ​ര്യ​മേ​ഖ​ല​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ. രാ​ജ്യ​ത്തെ ആ​തു​ര​സേ​വ​നം മി​ക​വു​റ്റ​താ​ക്കാ​നും ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പ​ര​സ്പ​രം കൈ​മാ​റാ​നു​മാ​ണ്​ ഈ ​സ​ഹ​ക​ര​ണം. സേ​വ​ന​രം​ഗം വി​ക​സി​പ്പി​ക്കു​ക​യും സേ​വ​ന വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്ക്​ പി​ന്നി​ൽ.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​ർ​ക്കും ന​ൽ​കു​ന്ന ആ​രോ​ഗ്യ​പ​രി​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ക​രാ​ർ ഒ​പ്പി​ടാ​ൻ ആ​രം​ഭി​ച്ച​ത്. 'വി​ഷ​ൻ 2030' ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പദ്ധതിക​ളി​ലൊ​ന്നാ​ണ് 'ഹെ​ൽ​ത്ത് പെ​ർ​ഫോ​മ​ൻ​സ്'. ഗു​ണ​നി​ല​വാ​ര​ത്തി​നും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്ത​ലി​നും 2018ൽ ​എം.​സി.​എ അ​വാ​ർ​ഡ്, 2019ൽ ​ല​ണ്ട​നി​ൽ​നി​ന്നു​ള്ള സി.​ക്യൂ.​​ഐ അ​വാ​ർ​ഡ്​ എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ ഹെ​ൽ​ത്ത് പെ​ർ​ഫോ​മ​ൻ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച്​ ന​ൽ​കു​ന്ന ഐ.​എ​സ്.​ഒ 9001/2015 അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - contracts signed for private public copertion in health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.