വിസ പോകുമെന്ന പേടി വേണ്ട; ആശ്വാസ വാക്കുമായി സൗദി ജവാസാത്ത്

റിയാദ്: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിൽ അവധിയ ിലുള്ളവർക്ക് വിസയെ കുറിച്ച് ആശങ്ക വേണ്ടെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്). അവധിക്ക് നാട്ടിൽ പോയവരുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് ജവാസാത്ത് ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ ആളുകളുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിലാണ് അറിയിച്ചത്.

മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു. യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം.

ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കോവിഡ് കാരണം യാത്രാവിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും.

Tags:    
News Summary - covid 19: Saudi Visa -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.