സൗദിയിൽ 420 കോവിഡ്​ ബാധിതർ കൂടി സുഖംപ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയിൽ 420 കോവിഡ്​ ബാധിതർ കൂടി ഞായറാഴ്​ച സുഖംപ്രാപിച്ചു.​ 363 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. 15 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചു. ആകെ കേസുകളുടെ എണ്ണം 350,592 ആയി. രോഗമുക്തരുടെ ആകെ എണ്ണം 337,386 ആണ്​.

ആകെ മരണസംഖ്യ 5540​. 7666 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 757 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായും മരണനിരക്ക്​ 1.6 ശതമാനമായും തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 62. മദീന​​​​ 56, യാംബു​ 25, മക്ക 25, ജിദ്ദ​​ 25, ജിദ്ദ 22, ദഹ്​റാൻ 13, ഹുഫൂഫ്​​​ 12, ദമ്മാം 11, ഹാഇൽ​​​ 8, അഖീഖ്​​ 7, മഖ്​വ​ 6, ബുറൈദ 6, ഖമീദ്​ മുശൈത്​​ 6, നജ്​റാൻ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.