സൗദിയിൽ കോവിഡ്​ കേസുകൾ മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ മൂന്നരലക്ഷം കവിഞ്ഞു.​ 407 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 350,229 ആയി. ശനിയാഴ്​ച 433 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി 336,966 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5525 ആയി. 7738 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 758 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായും മരണനിരക്ക്​ 1.6 ശതമാനമായും തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 64. മദീന​​​​ 43, ജിദ്ദ​ 41, മക്ക 27, ഹാഇൽ​​ 23, യാംബു 20, വാദി ദവാസിർ 16, ഖമീസ്​ മുശൈത്​​ 12, ദമ്മാം 10, തബൂക്ക്​​​ 8, ഹുഫൂഫ്​ 7, മഖ്​വ​ 7, റിയാദ്​ അൽഖുബ്​റ 7, ബല്ലസ്​മർ​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - covid cases in Saudi Arabia exceed 3.5 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.