ദമ്മാം: ജനങ്ങളുടെ ദാരിദ്ര്യത്തെയും കോവിഡ് മഹാമാരിയെയും ചൂഷണം ചെയ്ത് രാഷ്ട്രീയ -സാമ്പത്തിക നേട്ടം കൊയ്യാനുള്ള ഹീനമായ ശ്രമം പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ ഓണത്തിന് റേഷൻ കാർഡ് ഉടമകൾക്ക് സര്‍ക്കാര്‍ സൗജന്യമായി നൽകിയ ഓണക്കിറ്റിൽ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയത് പിച്ചച്ചട്ടിയിൽ ൈകയിട്ടുവാരുന്ന അവസ്ഥക്ക് തുല്യമാണ്. കിറ്റുകളിൽ നിർദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളുമില്ലെന്ന് മാത്രമല്ല ഉള്ള സാധനങ്ങളിൽതന്നെ തൂക്കത്തില്‍ കുറവും വരുത്തിയിരിക്കുന്നു.
ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നെന്ന പേരില്‍ പൊതുജനങ്ങളെ കബളിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻറ് നാസർ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് നമീർ ചെറുവാടി, അബ്ദുൽ സലാം എന്നിവർ നിയന്ത്രിച്ചു.
പുതിയ പ്രസിഡൻറായി കണ്ണൂർ സ്വദേശി മൻസൂർ എടക്കാടിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മുബാറക് പൊയിൽതൊടി പ്രവർത്തന റിപ്പോർട്ടും കുഞ്ഞിക്കോയ താനൂർ കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടും അഹമ്മദ് യൂസുഫ് മീഡിയ റിപ്പോർട്ടും അവതരിപ്പിച്ചു.പ്രസിഡൻറ് മൻസൂർ എടക്കാട്, സെക്രട്ടറി അൻസാർ കോട്ടയം, ശിഹാബ് കീച്ചേരി, മൻസൂർ ആലംകോട്, അലി മാങ്ങാട്ടൂർ, ഷാഫി വെട്ടം, ഷാജഹാൻ പേരൂർ, ഷജീർ തിരുവനന്തപുരം, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.