ദമ്മാം: കോവിഡിെൻറ ഒരിക്കൽകൂടിയുള്ള അതിശീഘ്ര വ്യാപനം തടയുന്നതിന് അതിശക്തമായ നടപടികളുമായി സൗദി ആരോഗ്യ മന്ത്രാലയവും മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രാലയവും.രാജ്യത്തെ സ്വദേശികളുടേയും വിദേശികളുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട അഞ്ഞുറിലധികം പരിശോധനകൾ ഇതിനകം നടത്തിയതായി അധികൃതർ വെളിപ്പെടുത്തി. രോഗം പടരാതിരിക്കാൻ പൊതു ഇടങ്ങൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിവയുടെ ശുചിത്വവത്കരണം അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
നൂറുകണക്കിന് പരിസ്ഥിതി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ 1,46,226 ലിറ്റർ അണുനാശിനി ഉപയോഗിച്ച് കിഴക്കൻ മേഖലയിലെ 757 സൈറ്റുകൾ മുനിസിപ്പാലിറ്റി ശുചീകരിച്ചു. 9,390 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 7,286 ടൺ മാലിന്യങ്ങളും 3,816 ക്യുബിക് മീറ്റർ മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്തു. പരിസര ശുചിത്വം, വ്യക്തിശുചിത്വം, അണുനാശിനി വിതരണം, ആരോഗ്യ നടപടികളോടുള്ള പ്രതിബദ്ധത എന്നിവ ഉറപ്പുവരുത്തി കോവിഡിനെ ശക്തമായിത്തന്നെ തടഞ്ഞുനിർത്താനുള്ള അക്ഷീണയത്നത്തിലാണ് അധികൃതർ. രോഗവ്യാപനം കാലാവസ്ഥാ വ്യതിയാനത്തിനനസരിച്ച് ശക്തമാകുന്നത് തടയുന്നതിനുള്ള എണ്ണൂറിലധികം പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്ത 57 വാണിജ്യ കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. അമിതനിരക്ക് ഇൗടാക്കിയ 13 സൂപ്പർമാർക്കറ്റുകൾെക്കതിരെയും ഇതിനോടനുബന്ധിച്ച് നടപടി സ്വീകരിച്ചു. തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ച രണ്ടിടങ്ങളിൽ പിഴ ചുമത്തി.
തൊഴിലാളികൾക്ക് വൃത്തിയും സൗകര്യവുമുള്ള താമസസ്ഥലങ്ങൾ നൽകാൻ നിർദേശിക്കുകയും ചെയ്തു. വാഹന പരിശോധനകൾ ശക്തമാക്കുകയും മാസ്കുകൾ ധരിക്കാത്തവർക്കും കോവിഡ് പ്രോേട്ടാകോളുകൾ പാലിക്കാത്തവർക്കും പിഴ നൽകുകയും ചെയ്യുന്നുണ്ട്. സൗദിയിൽ ആദ്യം കോവിഡ് വ്യാപനം സ്ഥിരീകരിച്ച കിഴക്കൻ മേഖല അതിനെതിരെയുള്ള പോരാട്ടത്തിൽ തുടക്കം മുതൽതന്നെ മികച്ചുനിന്നു.
പലയിടങ്ങളിലും മരണം ആയിരങ്ങൾ കടന്നപ്പോൾ 150ന് താെഴ മാത്രം മരണമാണ് ദമ്മാമിൽ സംഭവിച്ചത്. നിലവിൽ രോഗികളുടെ എണ്ണത്തിലും വൻ കുറവാണ് കിഴക്കൻ പ്രവിശ്യയിൽ രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം ആറ് പുതിയ കോവിഡ് കേസുകൾ മാത്രമാണ് പുതുതായി ദമ്മാമിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് പടർന്നു തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.