യാംബുവിൽ കോവിഡ് പ്രോട്ടോകോൾ നടപടികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ സംയുക്ത പരിശോധനയുമായി അധികൃതർ രംഗത്തിറങ്ങിയപ്പോൾ

കോവിഡ് പ്രോട്ടോകോൾ പാലനം: യാംബുവിൽ സംയുക്ത പരിശോധന

യാംബു: കോവിഡ് പ്രതിരോധ നടപടികൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യാംബുവിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഊർജിതം.

മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ആരോഗ്യ വിഭാഗത്തി​െൻറയും പൊലീസ് വിഭാഗത്തി​െൻറയും സംയുക്തസമിതിയാണ് സ്ഥാപനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. യാംബു മുനിസിപ്പാലിറ്റിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോളുകൾ എല്ലാവരും പാലിക്കുന്നത് ഉറപ്പുവരുത്താൻ കൂടിയാണ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നത്.

മാസ്ക് ഉപയോഗിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, സ്ഥാപനങ്ങളിൽ സാനിറ്റൈസർ സൗകര്യം നൽകാതിരിക്കൽ തുടങ്ങിയ ലളിതമായ ആരോഗ്യ സുരക്ഷനടപടികൾ ലംഘി ക്കുന്നവർക്കെതിരെയും കർശനമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട നിരവധി വ്യക്തികൾക്ക് പിഴ ചുമത്തി. വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതോടൊപ്പം തൊഴിൽ നിയമലംഘനങ്ങളും നോക്കുന്നുണ്ട്. ലൈസൻസ് പുതുക്കാതെ തുറന്നുപ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സാധനങ്ങൾ വിൽപന നടത്തിയ ഒമ്പത്​ സ്ഥാപനങ്ങൾക്ക് ആരോഗ്യ സുരക്ഷനിയമങ്ങളിൽ വീഴ്‌ച വരുത്തിയ കാരണത്താൽ പിഴ ചുമത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.