ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മടങ്ങുക സ്രഷ്ടാവിലേക്ക് ഓൺലൈൻ ദേശീയ തല കാമ്പയിെൻറ ഭാഗമായി ‘മഹാമാരിയുടെ മറവിൽ മനുഷ്യാവകാശ ധ്വംസനം’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. പാർലമെൻറ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ സെമിനാർ ഉദ്ഘാടനം ചെയ്തു. പൗരത്വ ബില്ലിനെതിരെ നടന്ന ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയവരെ തിരഞ്ഞുപിടിച്ചു കേസിൽ കുടുക്കി ജാമ്യം നൽകാതെ ജയിലിലടക്കുകയാണ് ചെയ്യുന്നതെന്നും ജനാധിപത്യ വിശ്വാസികൾ ഭരണഘടനാവിരുദ്ധമായ ബില്ലിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നത് ഫാഷിസ്റ്റ് ശക്തികളെ പ്രകോപിപ്പിക്കുകയും ലോകം മുഴുവൻ കോവിഡിനെതിരിൽ പ്രതിരോധം തീർക്കുമ്പോഴും അതിെൻറ മറവിൽ പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി ഗർഭിണിയായ വിദ്യാർഥിനിയെയും മറ്റു സ്ത്രീകളെയും മാസങ്ങളായി ജാമ്യം നിഷേധിച്ച് തുറുങ്കിലടച്ചത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻറ് അംഗം കെ. മുരളീധരൻ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, അഡ്വ. ഹാരിസ് ബീരാൻ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് എന്നിവർ സംസാരിച്ചു. നവോദയ ദേശീയ കമ്മിറ്റി അംഗം വി.കെ. റഊഫ്, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ്, കെ.എം.എം.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്ങള എന്നിവരും സംസാരിച്ചു. അഡ്വ. ഹബീബ് റഹ്മാൻ മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.