ജിദ്ദ: സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ മാസം 20 മുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസിയും. ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് എംബസി സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാർനിർദേങ്ങളിലാണ് കേരളം ഇത്തരമൊരു നിബന്ധന ആവശ്യപ്പെട്ടതായി എംബസി അധികൃതരും വ്യക്തമാക്കിയത്.
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കൂ. പൊതുവായി ചാർട്ടേഡ് വിമാനങ്ങൾക്കുള്ള നിബന്ധനകൾ പറയുന്ന ഭാഗത്താണ് കേരളത്തിലേക്ക് ഈ പ്രത്യേക നിബന്ധന കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള സർക്കാരിെൻറ നിർദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു നിബന്ധന എന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാർ യാത്രയുടെ എത്ര സമയം മുമ്പ് ടെസ്റ്റ് നടത്തണമെന്നോ എവിടെ നിന്നാണ് ഇത്തരത്തിലുളള ടെസ്റ്റ് നടത്തുക എന്നോ എംബസിയുടെ നിർദേശത്തിൽ പറയുന്നില്ല.
കേരള സർക്കാരിൽ നിന്നുള്ള ഉത്തരവനുസരിച്ച് പുതുതായി നിലവിൽ വന്ന ഈ നിബന്ധന പാലിച്ച് നിലവിലെ സാഹചര്യത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാന സർവിസ് നടത്തുക സാധ്യമല്ലെന്നും ഈ നിബന്ധന പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് വിവിധ സംഘടനകളും പ്രവാസികളും ഒന്നായി ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.