റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്​ പ്രകാരം ആകെ മരണസംഖ്യ 6002 ആയി.

ബുധനാഴ്​ച 13 പേരാണ്​ മരിച്ചത്. പുതുതായി 159 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. രാജ്യത്ത്​ കോവിഡ്​ വ്യാപനമുണ്ടായ ശേഷം ഒമ്പത്​ മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്​. 210 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 359274 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349624 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.3 ശതമാനമായി. മരണനിരക്ക്​ 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3648 പേർ മാത്രമാണ്​.

ഇതിൽ 550 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 65, മക്ക 24, മദീന 22, കിഴക്കൻ പ്രവിശ്യ 21, അസീർ​ 10, തബൂക്ക്​​ 7, ഖസീം 4, വടക്കൻ അതിർത്തി മേഖല​ 2, അൽജൗഫ്​ 2, ജീസാൻ 2, ഹാഇൽ 2, നജ്​റാൻ​ 1.

Tags:    
News Summary - Covid: The death toll in Saudi Arabia has crossed 6,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.