ദമ്മാം: സൗദിയിൽ വിതരണംചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളുെട ആദ്യ ഡോസ് സ്വീകരിച്ചവരിലെ 80 ശതമാനവും രോഗം ഗുരുതരമാകുന്നതിൽ നിന്നും മരണത്തിൽനിന്നും രക്ഷപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിലെ പ്രതിരോധ വിഭാഗം ഉപമന്ത്രി ഡോ. അബ്ദുല്ല മുഫാരി അസിരി പറഞ്ഞു.
ആദ്യ ഡോസ് നൽകുന്ന സംരക്ഷണം അനവധി മാസങ്ങൾ നീണ്ടു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമത്തെ ഡോസുകൾ ൈവകുന്നതിലുള്ള ആശങ്ക ആവശ്യമില്ലെന്നതിെൻറ തെളിവുകൂടിയാണിത്. രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാെണന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. അതിനിടെ വിദേശത്തുനിന്ന് എത്തിയവരുൾെപ്പടെ ക്വാറൻറീൻ നിയമങ്ങൾ ലംഘിച്ച 21 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. മദീന മേഖലയിൽനിന്ന് 13 പേരെയും അബഹ മേഖലയിൽനിന്ന് എട്ടു പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് മദീന പൊലീസ് വക്താവ് ലഫ്റ്റനൻറ് കേണൽ ഹുൈസൻ അൽഖഹ്താനി പറഞ്ഞു.
പിടിക്കപ്പെട്ടവരെ കോടതിയിൽ ഹാജരാക്കും. കുറ്റം സ്ഥിരീകരിച്ചാൽ രണ്ടുലക്ഷം റയാൽ പിഴയും രണ്ടു വർഷം വരെ തടവും അനുഭവിക്കേണ്ടിവരും. വിദേശികളെ തിരികെ സൗദിയിലേക്ക് പ്രവേശനം ലഭ്യമാകാത്ത തരത്തിൽ നാടുകടത്തും. കോവിഡിനെ പ്രതിരോധിക്കുന്നതിനും അത് പടരാതിരിക്കാനും അക്ഷീണയത്നമാണ് സൗദി അധികൃതർ നടത്തുന്നത്.
രാജ്യത്തിെൻറ സുരക്ഷ നിയമങ്ങളെ തെറ്റിക്കുന്നത് അതിഗുരുതരമായാണ് കണക്കാക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ പഴുതടച്ച സുരക്ഷ പ്രതിരോധ മാർഗങ്ങളാണ് സൗദി ആരോഗ്യ വകുപ്പ് ൈകക്കൊണ്ടത്. തുടക്കത്തിൽതെന്ന രാജ്യത്തുടനീളം സ്ഥാപിച്ച കോവിഡ് പരിശോധന കേന്ദ്രങ്ങളും ചികിത്സ കേന്ദ്രങ്ങളും ലക്ഷക്കണക്കിന് ആളുകൾക്കാണ് ഉപയോഗപ്രദമായത്.
അതേസമയം, രാജ്യത്ത് 4,51,187 ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 2,06,17,677 പരിശോധനകൾ നടത്താൻ സാധിച്ചു. 60 വയസ്സിനു മുകളിലുള്ള അധികപേരും ഇതിനുള്ളിൽ വാക്സിനുകൾ സ്വീകരിച്ചു എന്നതും കോവിഡിനെതിരെയുള്ള ആദ്യ വിജയമായാണ് കണക്കാക്കുന്നത്. നിലവിൽ 50 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്. ഒപ്പം 12 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള പഠനവും പുരോഗമിക്കുകയാണ്.
രാജ്യത്ത് വാക്സിെൻറ രണ്ടാമത്തെ ഡോസ് വിതരണം വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രത്യേക കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാതെതെന്ന കോവിഡ് വാക്സിൻ വിതരണം ചെയ്തിരുന്നു. 51 വയസ്സോ അതിനു മുകളിലോ ആയിരിക്കണമെന്നായിരുന്നു നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.