റിയാദ്: ഫ്രഞ്ച് സർക്കാറിെൻറ ആഭിമുഖ്യത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പാരിസിൽ നടന്ന ആഗോള ധനകാര്യ ഉടമ്പടിക്കായുള്ള ഉച്ചകോടിയിൽ പങ്കെടുത്ത സൗദി പ്രതിനിധി സംഘത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകി. ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടന വേദിയിലെത്തിയ കിരീടാവകാശിയെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചു. ഉച്ചകോടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് മാക്രോൺ കാലാവസ്ഥ വ്യതിയാനത്തിനും ദാരിദ്ര്യത്തിനും ഇടയിലുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വിഷയം പരാമർശിക്കവെ ആഗോള വായ്പാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു.
ലോക ബാങ്കിെൻറയും ഇൻറർനാഷനൽ മോണിറ്ററി ഫണ്ടിെൻറയും നിലവിലെ അന്താരാഷ്ട്ര വായ്പാ സംവിധാനം മുൻ ദശകങ്ങളിൽ അതിെൻറ മൂല്യം പ്രകടമാക്കിയിട്ടുണ്ടെങ്കിലും ലോകത്തിലെ നിലവിലെ വെല്ലുവിളികൾക്ക് അത് പൂർണമായി അനുയോജ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസമത്വം, കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യം എന്നിവക്കെതിരെ പോരാടുക, ഭൂമിയുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുക, അവികസിത, വികസ്വര രാജ്യങ്ങളിലെ ദരിദ്രർക്ക് വെല്ലുവിളികളെ നേരിടാനുള്ള മികച്ച മാർഗങ്ങൾ രൂപപ്പെടുത്തുക, പ്രതികരണാത്മകവും തുല്യവും സമഗ്രവുമായ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ സമവായം ഉണ്ടാക്കുക എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് വെള്ളിയാഴ്ച സമാപിക്കുന്ന ഉച്ചകോടി.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാൻ, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ അൽ റഷീദ് തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.