ജിദ്ദ: മൂന്നാമത് ക്രൗൺ പ്രിൻസ് ഒട്ടകമേള ആഗസ്റ്റ് എട്ടിന് ആരംഭിക്കും. ത്വാഇഫിലെ ഒട്ടക മൈതാനത്ത് ആരംഭിക്കുന്ന മത്സരപരിപാടികളിൽ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടകങ്ങളുമായി നിരവധിപേർ പെങ്കടുക്കും. 53 ദശലക്ഷം റിയാലിെൻറ സമ്മാനങ്ങളാണ് വിവിധ റൗണ്ടുകളിലെ മത്സരവിജയികൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഒട്ടകമേളയിൽ പെങ്കടുക്കുന്ന മുഴുവൻ ഒട്ടകങ്ങൾക്കും ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിക്കുമെന്ന് സംഘാടകസമിതി വ്യക്തമാക്കി.
ഇൗ സീസണിലെ മത്സരത്തിൽ പെങ്കടുക്കുന്ന ഒട്ടകങ്ങൾക്ക് ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിക്കുന്നത് തുടരുകയാണ്. ജൂലൈ 26നാണ് ചിപ്പുകൾ ഘടിപ്പിക്കാൻ ആരംഭിച്ചത്. ഇതുവരെ 5,000 ചിപ്പുകൾ ഘടിപ്പിച്ചതായും സംഘാടകസമിതി വ്യക്തമാക്കി. ഒട്ടകത്തിെൻറ കഴുത്തിലാണ് ചിപ്പ് ഘടിപ്പിക്കുന്നത്. ഒട്ടക ഫെഡറേഷെൻറ വെബ്സൈറ്റിൽ വിവരങ്ങൾ ചേർക്കാൻ ഉടമക്ക് ഒരു പ്രത്യേക കോഡ് നൽകും.
പെങ്കടുക്കുന്നവർക്കുള്ള കൃത്യവും പ്രധാനപ്പെട്ടതുമായ നടപടി ക്രമങ്ങളിലൊന്നാണിത്. ഒട്ടക ഉടമസ്ഥാവകാശം, പ്രായം, നിറം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ചിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഒട്ടകത്തിെൻറ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും അത് മൃഗാരോഗ്യ വകുപ്പിനെ അറിയിക്കാനും ചികിത്സ ആവശ്യമാണെങ്കിൽ അത് നടത്താനും ഉടമയെ സഹായിക്കുന്നതാണ് ഇൗ ചിപ്പെന്നും ഒട്ടകമേളയുടെ സംഘാടകസമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.