അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് സ്പീ​ക്ക​ർ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ

അ​സൂ​മി സ​മ്മാ​നി​ക്കു​ന്നു, 

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​​ന്റെ പു​ര​സ്​​കാ​രം

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ സ​മ്മാ​നി​ച്ചു. അ​റ​ബ് പ്ര​ശ്‌​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും കി​രീ​ടാ​വ​കാ​ശി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്.

ജി​ദ്ദ​യി​ൽ വെ​ച്ച്​ അ​റ​ബ് പാ​ർ​ല​മെൻറ് സ്പീ​ക്ക​ർ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യാ​ണ്​ മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. കി​രീ​ടാ​വ​കാ​ശി മു​ൻ കൈ​യ്യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ​ക്കു​മു​ള്ള അ​റ​ബ് ജ​ന​ത​യു​ടെ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റ​ബ്​ പാ​ർ​ല​മെ​ന്റ്​ സ്​​പീ​ക്ക​ർ കി​രീ​ടാ​വ​കാ​ശി​യെ അ​റി​യി​ച്ചു.

പ്ര​ശം​സാ​പ​ത്രം കൈ​മാ​റു​ന്നു

കി​രീ​ടാ​വ​കാ​ശി​ക്ക്​ സ​മ്മാ​നി​ച്ച അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യും വ​ലി​യ അം​ഗീ​കാ​ര​വു​മാ​ണെ​ന്ന്​ സൗ​ദി ശൂ​റാ കൗ​ൺ​സി​ൽ സ്‌​പീ​ക്ക​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഇ​ബ്രാ​ഹിം ആ​ലു​ശൈ​ഖ്​ പ​റ​ഞ്ഞു.

അ​റ​ബ് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ കി​രീ​ടാ​വ​കാ​ശി വ​ഹി​ച്ച മ​ഹ​ത്താ​യ പ​ങ്കി​നും ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും അ​റ​ബ് ജ​ന​ത​യി​ൽ​നി​ന്നു​ള്ള അ​ഭി​ന​ന്ദ​ന​ത്തി​​ന്റെ​ പ്ര​തീ​ക​മാ​ണ്​ ഈ ​മെ​ഡ​ൽ.

സു​ര​ക്ഷ​യും രാ​ഷ്​​ട്രീ​യ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​ന്ന​തി​ന്​ വേ​ണ്ടി ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കും ശ​ക്ത​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള അ​റ​ബ് ലോ​ക​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക്ക​രി​ക്കാ​നു​ള്ള വി​വേ​ക പൂ​ർ​ണ​മാ​യ കാ​ഴ്​​ച​പ്പാ​ടോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​ല​വി​ൽ ഈ ​മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് അ​റു​തി​വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ​​ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Crown Prince Mohammed bin Salman got Arab Parliament Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.