ജിദ്ദയിൽ 15 ദിവസത്തേക്ക് കർഫ്യു ശക്തമാക്കി 

ജിദ്ദ: കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ജിദ്ദയിൽ കർഫ്യു നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ ആറ് ശനി മുതൽ 20 ശനി വരെ 15 ദിവസങ്ങൾ വൈകീട്ട് മൂന്ന് മുതൽ രാവിലെ ആറ് വരെയായിരിക്കും കർഫ്യു സമയം.

അടുത്ത 15 ദിവസങ്ങൾ ഈ സമയത്ത് പുറത്തിറങ്ങാൻ അനുവാദമില്ല. ഈ ദിവസങ്ങളിൽ പള്ളികൾ അടച്ചിടണം. നമസ്കാരങ്ങൾക്ക് പള്ളികളിൽ അനുവാദമില്ല. സർക്കാർ, സ്വകാര്യ ഓഫീസുകളൊന്നും തന്നെ പ്രവർത്തിക്കാൻ പാടില്ല. റെസ്റ്ററാൻറുകളിലും കഫെകളിലും ബൂഫിയകളിലുമെല്ലാം ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല. പാർസൽ മാത്രമേ അനുവദിക്കൂ.

അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. എന്നാൽ വിമാനം, ടാക്സി സർവിസുകൾ നിലവിലുള്ള പ്രകാരം നടക്കും. ജിദ്ദ നഗരത്തിലേക്കുള്ള പ്രവേശനത്തിനും പുറത്തുപോവുന്നതിനും കർഫ്യു നിലനിൽക്കാത്ത സമയത്ത് അനുവാദമുണ്ടാകും. റിയാദിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും സൗദിയിലെ മറ്റു പ്രവിശ്യകളിൽ നിലവിലെ സ്ഥിതി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - curfew tightened in jeddah for 15 days- gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.