ദമ്മാം ഒ.ഐ.സി.സി ‘ഇഫ്താർ മൊഹബത്ത്’
ദമ്മാം: ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയും ജില്ല ഏരിയകമ്മിറ്റികളും സംയുക്തമായി ‘ഇഫ്താർ മുഹബത്ത്’ സംഘടിപ്പിച്ചു. ദമ്മാം അൽ വഫ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രവിശ്യ പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല സംഗമം ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും അലക്ഷ്യ ജീവിതത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്നവർ സമൂഹത്തിൽ ഭീകരമായ തോതിൽ വർധിച്ചുവരുകയാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ ബോധവത്കരണ പരിപാടികള്‍ക്ക് സംഘടനകൾ രൂപം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ സ്നേഹവും സൗഹാർദവും നിലനിർത്താനും മനുഷ്യ മനസുകളെ കോർത്തിണക്കാനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ നൽകുന്ന സന്ദേശമെന്ന് റമദാൻ പ്രഭാഷണം നിർവഹിച്ച സുഹൈൽ ഹുദവി പറഞ്ഞു.
ഒ.ഐ.സി.സി ഗ്ലോബൽ മുൻ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നാഷനൽ വൈസ് പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി, നാഷനൽ ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ, മുഹമ്മദ് കുട്ടി കോഡൂർ, നൗഫൽ, സത്താർ, നൗഷാദ് ഇരിക്കൂർ, സുബൈർ ഉദിനൂർ, ലിബി ജയിംസ്, കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് ഷരീഫ്, നാസ് വക്കം, അനിൽ മൽപ്പാനി, ഹസ്നൈൻ, സുഫിൽ എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം സ്വാഗതവും കൺവീനർ സി.ടി. ശശി നന്ദിയും പറഞ്ഞു.
ഇഫ്താർ മൊഹബ്ബത്ത് ഉപസമിതി കൺവീനർ സി.ടി. ശശി, ജോയിൻറ് കൺവീനേഴ്സായ പി.കെ. അബ്ദുൽ കരീം, അൻവർ വണ്ടൂർ, ബിനു പി. ബേബി, ആസിഫ് താനൂർ, യഹ്യ കോയ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
വിൽസൺ തടത്തിൽ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവതി സന്തോഷ്, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, കെ.പി. മനോജ്, ലാൽ അമീൻ, തോമസ് തൈപറമ്പിൽ, ജോണി പുതിയറ, അൻവർ സാദിഖ്, ഹമീദ് കണിച്ചാട്ടിൽ, ശ്യാം പ്രകാശ്, ഗഫൂർ വണ്ടൂർ, അസ്ലം ഫറോക്ക്, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, രമേശ് പാലയ്ക്കൽ, നജീബ് നസീർ, ഷാജിദ് കാക്കൂർ, റോയ് വർഗീസ്, അൻഷാദ് ആദം, അയിശാ സജൂബ്, ജോജി വി. ജോസഫ്, ജലീൽ പള്ളാതുരുത്തി, ജോസൻ ജോർജ്, സാബു ഇബ്രാഹിം, മുരളീധരൻ, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഷിബു ശ്രീധരൻ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഹുസ്ന ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.