ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ ഇഫ്താർ മീറ്റ്
ദമ്മാം: യുവത്വത്തെയും നവതലമുറയെയും തകർക്കുന്ന ഏറ്റവും വലിയ മഹാമാരിയായ ലഹരിയെ നേരിടാൻ പ്രവാസലോകത്ത് ശക്തമായ പ്രതിരോധം തീർക്കാൻ ഒപ്പമെന്ന് പ്രഖ്യാപിച്ച് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മയുടെ ഇഫ്താർ സംഗമം. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ആദ്യ ഘട്ടമായി, ഈ വർഷത്തെ മലപ്പുറം പ്രീമിയർ ലീഗ് ആറാം സീസൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദമ്മാം തടവാട് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ 150-ഓളം പേർ ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു.
ജനറൽ കൺവീനർ സഹീർ മജ്ദാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് നജ്മുസമാൻ ഐക്കരപ്പടി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകി.
ചെയർമാൻ സലീം പി. കരീം, ജനറൽ സെക്രട്ടറി യൂനുസ് വളാഞ്ചേരി, സുഹൈബ് അസീസ്, ഇംതിയാസ് സജിർ, യൂസഫ് മലപ്പുറം, സബിത് ചിറക്കൽ, ജാഫർ ചേളാരി, ഇബ്രാഹിം, സാദത്ത്, റിഷാദ് മലപ്പുറം, ഫക്രുദീന്‍, മുസമ്മിൽ, മൻസൂർ, സാദിഖ് തുടങ്ങിയവർ നേതൃത്വം നല്കി. ‘ലഹരിക്ക് എതിരേ ഉണരൂ, യുവത്വത്തെ രക്ഷിക്കൂ!’ എന്ന മുദ്രാവാക്യമുയർത്തിയ ഈ സംഗമം, പ്രവാസലോകത്ത് ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ മാനം നല്‍കുമെന്ന് പങ്കെടുത്തവർ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.