മക്ക: റമദാൻ 23ാം രാവിൽ മക്ക ഹറമിലെത്തിയത് 30 ലക്ഷത്തിലധികം വിശ്വാസികൾ. 5,92,100 പേർ മസ്ജിദുൽ ഹറാമിൽ പ്രഭാത നമസ്കാരം നടത്തിയതായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. ഏകദേശം 5,18,000 പേർ ഉച്ചനമസ്കാരവും നിർവഹിച്ചു. 5,47,700 പേർ അസ്ർ നമസ്കാരത്തിലും പങ്കെടുത്തു. മഗ്രിബ് 7,10,500 പേരും ഇശാഅ്, തറാവീഹ് നമസ്കാരങ്ങൾ 7,32,700 പേരും നിർവഹിച്ചതായും മന്ത്രി പറഞ്ഞു. 23ാം രാവിൽ ഹറമിലെത്തിയ ഉംറ തീർഥാടകരുടെ എണ്ണം 6,62,500 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.