ജുബൈൽ: ദമ്മാം വിമാനത്താവളത്തിൽനിന്ന് ജുബൈലിലേക്കുള്ള റോഡ് യാത്രക്കാർക്കായി വീണ്ടും തുറന്നു.
അറ്റകുറ്റപ്പണികൾക്കായി രണ്ടു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ജുബൈലിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകാനായി ദൈർഘ്യമുള്ള മറ്റു റോഡുകളെയാണ് ആശ്രയിച്ചിരുന്നത്. വളരെയധികം സമയം കൂടുതലെടുത്താണ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നത്. വളരെ നേരത്തെ ഇറങ്ങേണ്ടതിന് പുറമെ അധിക ടാക്സി നിരക്കും നൽകേണ്ടി വന്നിരുന്നു. അതോടൊപ്പം വിമാനത്താവളത്തിനോടനുബന്ധിച്ച് താത്കാലികമായി പാർക്ക് ചെയ്യുന്നവർക്ക് ഒരു മണിക്കൂർ വരെ പാർക്കിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.