ദമ്മാമിൽ കോവിഡ്​ ബാധിച്ച്​ എറണാകുളം സ്വദേശി മരിച്ചു 

ദമ്മാം: കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിലായിരുന്ന ഒരു മലയാളികൂടി ദമ്മാമിൽ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുപള്ളി സ്വദേശി ഇൗരക്കാമയിൽ ബെന്നി (53) ആണ്​ മരിച്ചത്​. ദമ്മാം മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു.


മറ്റ്​ രോഗങ്ങളും അലട്ടിയിരുന്ന ഇദ്ദേഹത്തി​ന്‍റെ ആദ്യ പരിശോധനയിൽ തന്നെ നില  ഗുരുതരമാണന്ന്​ ഡോക്​ടർമാർ പറഞ്ഞിരുന്നു. ഒരാഴ്​ചയിലധികം വ​െൻറിലേറ്ററിൽ കഴിഞ്ഞ ശേഷം തിങ്കളാഴ്​ച പുലർച്ചെയാണ് ബെന്നി മരണത്തിന്​ കീഴടങ്ങിയത്​. ദമ്മാമിലെ പ്രമുഖ പൈപ്പ്​ നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വർഷമായി പ്രവാസിയാണ്​.

ഭാര്യ: ടെസി​. മേബിൽ മകളാണ്​. സെക്കൻഡ്​​ ഇൻഡസ്​ട്രിയൽ  സിറ്റിയിലെ ക്യാമ്പിൽ ക്വാറൻറീനിൽ ആയിരുന്ന ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തി​ന്‍റെ ഇടപെടലിനെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Tags:    
News Summary - dammam covid death malayal-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.