ദമ്മാം സാംസ്കാരികവേദി സംഘടിപ്പിച്ച നടൻ മാമുക്കോയ അനുസ്മരണ യോഗം മമ്മുട്ടി അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഗ്രാമജീവിതത്തിൽനിന്ന് അഭ്രപാളിയിൽ ചരിത്രമായി മാറിയ നടൻ മാമുക്കോയക്ക് ദമ്മാമിലെ പ്രവാസി സമൂഹത്തിന്റെ സ്മരണാഞ്ജലി. അല്അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തില്‍ ദമ്മാം സാംസ്കാരികവേദി സംഘടിപ്പിച്ച പരിപാടി വിവിധ മേഖലകളില്‍നിന്നുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഗ്രന്ഥകാരനും ചരിത്രകാരനുമായ മമ്മുട്ടി അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്തു. മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു.
പി.എ.എം. ഹാരിസ്, സാജിദ് ആറാട്ടുപുഴ, ഷബീര്‍ ചാത്തമംഗലം, ജേക്കബ് ഉതുപ്പ്, ഡോ. സിന്ധു ബിനു, റഹ്മാൻ കാരയാട്, ബൈജു കുട്ടനാട്, നജ്മുന്നീസ വെങ്കിട്ട എന്നിവർ സംസാരിച്ചു. മാമുക്കോയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും യോഗത്തിൽ പ്രദര്‍ശിപ്പിച്ചു. മാലിക് മക്ബൂൽ സ്വാഗതവും ആസിഫ് താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.