റിയാദ്: ഏഴര വർഷം മുമ്പ് ഫ്രീ വിസയിൽ സൗദിയിലെത്തി വാഹനാപകടത്തിൽപെട്ട് ജയിലിൽ അടക്കപ്പെട്ട ദർശൻ സിങ് ഒടുവിൽ ജയിൽമോചിതനായി നാടണഞ്ഞു. പഞ്ചാബ് അനന്തപൂർ സ്വദേശി ദർശൻ സിങ്ങാണ് (45) പ്ലീസ് ഇന്ത്യയുടെ ഇടപെടലിനാൽ ജയിൽമോചിതനായി നാടണഞ്ഞത്. ഏഴരവർഷം മുമ്പ് സൗദിയിൽ എത്തിയ ദർശൻ സിങ് ഹെവി ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ഒന്നര വർഷം മുമ്പ് വാഹനാപകടം സംഭവിച്ച് റിയാദിലെ അൽഖൈർ ജയിലിൽ ശിക്ഷിക്കപ്പെട്ടു കിടന്നത്.
സഹായിക്കാൻ ആരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്ന ദർശൻ സിങ് പ്ലീസ് ഇന്ത്യയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. ജയിലിൽനിന്ന് നിരന്തരം ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പ്ലീസ് ഇന്ത്യയുടെ ചെയർമാൻ ലത്തീഫ് തെച്ചി വിഷയത്തിൽ ഇടപെടുകയും നിയമതടസ്സങ്ങൾ ഒഴിവാക്കി ജയിൽ മോചനം നേടിയെടുക്കുകയുമായിരുന്നു. ഒടുവിൽ നീണ്ട ഏഴര വർഷത്തെ പ്രവാസത്തിന് വിടപറഞ്ഞ് പ്ലീസ് ഇന്ത്യ നൽകിയ വിമാന ടിക്കറ്റിൽ അദ്ദേഹം നാട്ടിലേക്ക് യാത്രയായി.
അഡ്വ. ജോസ് അബ്രഹാം, വിജയ, ശ്രീരാജ്, അഡ്വ. റിജി ജോയ്, അഡ്വ. ബഷീർ കൊടുവള്ളി, നീതു ബെൻ, മിനി മോഹൻ, എൻ.എസ്. നേഗി, ലക്ഷ്മി നേഗി എന്നിവരോടൊപ്പം സൗദി-വെൽഫെയർ വിങ് വളൻറിയർമാരായ റബീഷ് കോക്കല്ലൂർ, അനൂപ് അഗസ്റ്റിൻ, റഈസ് വളഞ്ചേരി, തഫ്സീർ, റോഷൻ മുഹമ്മദ്, സൈഫ് ചിങ്ങോലി, രാഗേഷ് മണ്ണാർകാട്, സഹീർ ചേവായൂർ, ഇബ്രാഹീം മുക്കം, സലീഷ്, കരീം, മൂസ മാസ്റ്റർ, ഷബീർ മോൻ തുടങ്ങിയർ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഭാര്യ: സുരേന്ദ്ര് ഗൗർ, മക്കൾ: മൻജോത് സിങ്, സുഖപ്രീത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.