സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ദ​വാ​ദ്മി കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്

സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ദ​വാ​ദ്മി കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദ​വാ​ദ്മി: 94ാമ​ത്​ സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ‘അ​ന്നം ത​രു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം സ​മ്മാ​നം’ എ​ന്ന പേ​രി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി 30ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ത്തിവ​രു​ന്നു​ണ്ട്.

മ​ലി​ക് അ​ബ്​​ദു​ൽ അ​സീ​സ് ഖ​സ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ന് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കൊ​ടി​ഞ്ഞി, ട്ര​ഷ​റ​ർ ഹ​മീ​ദ് വെ​ള്ളി​ല, കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ പാ​ല​മ​ഠ​ത്തി​ൽ, ഷി​ഹാ​ബ് ക​രി​ങ്ക​പ്പാ​റ, ഷാ​ഫി കാ​വ​ന്നൂ​ർ, ന​ജീ​ബ് താ​യ​ഞ്ചേ​രി, ഷാ​ജി കാ​യം​കു​ളം, നാ​സ​ർ താ​ഴെ​ക്കോ​ട്, ശാ​ക്കി​ർ ക​ണ്ണൂ​ർ, ക​രീം പു​റ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദ​വാ​ദ്മി പ​ബ്ലി​ക് ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​മ​ർ​സൂ​ഖ് അ​ബ്​​ദു​ല്ല ഉ​ത്തൈ​ബി, ബ്ല​ഡ് ബാ​ങ്ക് ഇ​ൻ ചാ​ർ​ജ് ഡോ. ​മ​ലാ​ഹി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Dawadmi KMCC Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.