മൂന്നു വര്‍ഷമായി സൂക്ഷിച്ച മലയാളിയുടെ മൃതദേഹം സംസ്​കരിച്ചു

ദമ്മാം: മൂന്ന് വര്‍ഷത്തോളമായി ഖത്വീഫ്​ സെൻട്രൽ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ദമ്മാമിൽ സംസ്​കരിച്ചു. കാസർകോട്​ നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞുമുഹമ്മദി​​​െൻറ മകൻ ഹസൈനാറി​​​െൻറ (57) മൃതദേഹമാണ് അനിശ്ചിതത്വത്തിനൊടുവിൽ മറവു ചെയ്തത്.

പാസ്പോര്‍ട്ടിലും ഇഖാമയിലും മറ്റു രേഖകളിലും കോയമൂച്ചി എന്നാണ് പേര്​ രേഖപ്പെടുത്തിയിരുന്നത്. ഇതാണ് മൃതദേഹം മറവു ചെയ്യാന്‍ ഇത്രയും കാലം വൈകിയത്​. കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്‌പോർട്ടിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരും വിലാസവും വ്യാജമായിരുന്നു.

ഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന ഇയാള്‍ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ നാലിനാണ്​ ഖോബാര്‍ അല്‍ ഫഹ്‌രി ആശുപത്രിയില്‍ മരിച്ചത്​. മൃതദേഹം സൗദിയില്‍ സംസ്​കരിക്കുന്നതിനോ നാട്ടിലേക്ക്​ അയക്കുന്നതിനോ വേണ്ടി സ്‌പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്‌പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് ബോധ്യമായത്. മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതി​​​െൻറ പേരില്‍ സ്‌പോണ്‍സറുടെ സേവനം തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിരുന്നു.

Tags:    
News Summary - dead body of a malayali man which kept three years in hospital funaral function -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.