പാണ്ടിക്കാട്: കാഞ്ഞിരപ്പടി സ്വദേശിയും ഫറോക്ക് ചെറുവണ്ണൂരിൽ താമസക്കാരനുമായിരു ന്ന കോഴിക്കോട് മെഡിക്കൽ കോളജ് മുൻ പ്രഫസർ ഡോ. വി.പി. മുഹമ്മദ് മുസ്തഫ (72) നിര്യാതനായി. ക ാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ സെനറ്റ് അംഗമായിരുന്നു.
ജിദ്ദ-ശറഫിയയിലെ അൽറയാൻ പോളിക്ലിനിക്കിലെ ചീഫ് ഫിസിഷ്യനാണ്. ജിദ്ദയിൽനിന്ന് അവധിക്ക് ഫറോക്കിലെ വീട്ടിൽ വന്നതായിരുന്നു. സംസ്ഥാന ജുവൈനൽ ബോർഡ് അംഗമായും ജിദ്ദയിലെ കലാ സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിരുന്നു. ആകാശവാണിയിൽ ആരോഗ്യ പംക്തിയിൽ ദീർഘകാലം പ്രഭാഷണങ്ങളും നടത്തിയിരുന്നു. ‘ആരോഗ്യ ചിന്തകൾ’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
ഭാര്യ: ടി.പി. സൈനബ (ചെറുവണ്ണൂർ), മക്കൾ: ഡോ. ജിഷ (ഗവ. പ്രൈമറി ഹെൽത്ത് സെൻറർ, കണ്ണമംഗലം), ഡോ. രേഷ്മ (ലണ്ടൻ). മരുമക്കൾ: ഡോ. സുനിൽ ഖാദർ (അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ), ഡോ. അമീൻ (ലണ്ടൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.