ജീസാൻ: സാംതയിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. പഴയന്നൂർ സ്വദേശി പാറക്കൽ ഇസ്മാഈൽ ആണ് മരിച്ചത്. 35 വർഷമായി സാംതയിൽ ജോലിചെയ്യുന്ന ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയത്.
പരേതനായ പാറക്കൽ മുത്ത് മുഹമ്മദിെൻറയും ബീഫാത്തിമയുടെയും മകനാണ്. ഷരീഫയാണ് ഭാര്യ. ഫർസാന, ഫൈസൽ, ഫർഹാന എന്നിവർ മക്കളാണ്. സാംതയിൽതന്നെ ജോലിചെയ്യുന്ന സൈദ് മുഹമ്മദ്, ജീസാനിൽ ജോലിചെയ്യുന്ന അലി പാറക്കൽ എന്നിവർ സഹോദരങ്ങളാണ്.
ജീസാനിലെ മലയാളി സംഘടനയായ 'ജല' രൂപവത്കരണ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹത്തിെൻറ നിര്യാണത്തിൽ ജറാദിയ യൂനിറ്റ് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.