റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്നാട് സ്വദേശി റിയാദിൽ മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി കറുപൈ ഷണ്മുഖ വേൽ (45) ആണ് മരിച്ചത്. റിയാദ്-ദമ്മാം റോഡിൽ മെറ്റൽ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ജോലിക്കിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ചിത്ര. മക്കൾ: മധൻ കുമാർ, അഗല്യ. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ് ചെറിയവളപ്പ്, ശിഹാബ് പുത്തോയത്ത് എന്നിവർ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.