കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

ഹാഇല്‍: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ഹാഇലിൽ മരിച്ചു. അഞ്ചരക്കണ്ടി കൊവ്വല്‍ പതുകാലാൻ റഹീസ് ‍(45) ആണ് തിങ്കളാഴ്ച
രാവിലെ മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ വാഹനം സ്വയം ഡ്രൈവ് ചെയ്ത് 
ആശുപത്രിയിൽ എത്തുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും അല്‍പ സമയത്തിനകം രോഗം മുർഛിച്ച് മരിച്ചു. 26 വര്‍ഷമായി ഹാഇലില്‍ ജോലി ചെയ്യുന്നു. ഭാര്യ: ഫസ്നി കരമ്മൽ. രണ്ടു മക്കളുണ്ട്.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.